Big B
Trending

കഴിഞ്ഞ സാമ്പത്തിക വർഷം മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 1.64 ലക്ഷം കോടി

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് 2021-22 സാമ്പത്തികവര്‍ഷം നിക്ഷേപകരില്‍നിന്ന് ലഭിച്ചത് 1.64 ലക്ഷം കോടി രൂപ. 64 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലുണ്ടായത്. റെക്കോർഡ് നേട്ടമാണിത്. കുറഞ്ഞ നേട്ടം കാരണം ബാങ്ക് സ്ഥിരനിക്ഷേപം ഉള്‍പ്പെടെ മറ്റു നിക്ഷേപങ്ങള്‍ അനാകര്‍ഷകമായതാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഉയരാന്‍ ഇടയാക്കിയത്. പ്രതിമാസം തുല്യ തവണകളായി നിക്ഷേപിക്കാന്‍ അവസരം നല്‍കുന്ന ‘സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍’ (സിപ്) രീതിയിലേക്ക് ചെറുപ്പക്കാര്‍ വന്‍തോതില്‍ പണമൊഴുക്കുന്നതും നേട്ടമായി.

Related Articles

Back to top button