Big B
Trending

ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ബിസിനസുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു: യൂണിലിവർ

രാജ്യത്ത് കർശന ലോക്ഡോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജൂലൈ-സെപ്റ്റംബർ പാദത്തിൽ ശുചിത്വ ഉൽപ്പന്നങ്ങൾ, ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ ഉത്പാദനം നടത്തുന്ന ബിസിനസുകൾ മികച്ച പ്രകടനം കാഴ്ചവച്ചതായി ആംഗ്ലോ-ഡച്ച് ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ യൂണിലിവർ പറഞ്ഞു. മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ചയാണ് യൂണിലിവർ രേഖപ്പെടുത്തിയത്. വളർന്നുവരുന്ന വിപണികളിലെ വിൽപ്പന 5.3 ശതമാനം ഉയർന്നപ്പോൾ വികസിത വിപണികളിൽ 3.1 ശതമാനം മാത്രമാണ് വിൽപ്പനയിൽ വർധനവുണ്ടായതെന്ന് യൂണിലിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

യൂണിലിവറിന്റെ ഇന്ത്യയിലെ യൂണിറ്റായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് അവരുടെ സെപ്റ്റംബർ പാദത്തിലെ വരുമാനം പ്രഖ്യാപിച്ചു. അറ്റാദായം 9 ശതമാനം വർദ്ധിച്ച് 2,009 കോടി രൂപയിലെത്തി. ആദ്യപകുതിയിലെ ശക്തമായ ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിലും വിപണന മേഖലയിലും മുന്നേറ്റമുണ്ടായെന്നും മാർക്കറ്റ് വളർച്ചയുടെ കാര്യത്തിൽ തങ്ങൾ ഇപ്പോൾ ഇന്ത്യയിൽ കുതിച്ചുയരുന്നതായും കമ്പനിയുടെ ടോപ്പ് മാനേജ്മെൻറ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലൻ ജോബ്, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഗ്രേം പിറ്റ്കെത്ലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ് വരുമാന കോളിൽ പറഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് ഈ പാദത്തിൽ വളർച്ച രേഖപ്പെടുത്തിയതായും ശുചിത്വ ഉത്പന്നങ്ങളും ഭക്ഷണ, ഉന്മേഷ പോർട്ട്ഫോളിയോകളുമാണ് ഈ വളർച്ചയിലേക്ക് നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഡോവ് സോപ്പുകളുടെയും നോർ സൂപ്പുകളുടെയും നിർമ്മാതാവ് ഗ്രാമീണ വിപണികളിൽ ശക്തമായ വിൽപ്പന നടത്തി. സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച വിവിധ സംരംഭങ്ങൾ കണക്കിലെടുക്കുമ്പോൾ സാമ്പത്തിക വീക്ഷണം മെച്ചപ്പെട്ടുവെന്ന് എച്ച് യു എല്ലിൻറെ ഉന്നത മാനേജ്മെൻറ് വ്യക്തമാക്കി. നിരവധി വൻകിട ആഗോള എഫ്എംസിജി കമ്പനികളും ഈ ആഴ്ച അവരുടെ വരുമാനം പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button