
സൗജന്യ ഓൺലൈൻ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനായ പിക്സൽ ആർ (pixelr) ഹാക്ക് ചെയ്യപ്പെട്ടു. ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കറാണ് 19 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ചോർത്തിയത്. ഇത്തരത്തിൽ ചോർത്തപെട്ട വിവരങ്ങൾ ഒരു ഹാക്കിങ് ഫോറത്തിൽ സൗജന്യമായി പങ്കുവയ്ക്കുകയും ചെയ്തു.

സ്റ്റോക്ക് ഫോട്ടോ വെബ്സൈറ്റായ 123 ആർഎഫ് ഹാക്ക് ചെയ്തപ്പോഴാണ് പിക്സൽ ആർ ആപ്ലിക്കേഷൻ ഡാറ്റാബേസിലേക്ക് തനിക്ക് പ്രവേശിക്കാനായതെന്ന് ഷൈനി ഹണ്ടേഴ്സ് പറഞ്ഞു. ഫിഷിങ് ആക്രമണങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളായ ഉപഭോക്താക്കളുടെ ഇ-മെയിൽ അഡ്രസ്സ്, ലോഗിൻ നെയിം, ഉപഭോക്താവിന്റെ സ്ഥലം തുടങ്ങിയ ഉപഭോക്തൃ വിവരങ്ങളാണ് ഹാക്കർ ചോർത്തിയത്. ഇൻമാജിൻ എന്ന കമ്പനിയുടെ കീഴിലുള്ള സേവനങ്ങളാണ് പിക്സൽ ആർ,123 ആർഎഫ് എന്നിവ. എന്നാൽ പിക്സൽ ആർ ഹാക്കിംഗ് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.