
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), പ്രൊവിഡൻസ് ഫണ്ട് (പിഎഫ്) എന്നിവ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളെ കണ്ടെത്താൻ സർവേ നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ദേശീയ തൊഴിൽ നയം രൂപീകരിക്കാൻ നടത്തുന്ന സർവ്വേക്കൊപ്പമാകും ഇതും നടത്തുക. ഒട്ടേറെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരിൽ നിന്നും വിഹിതം പിരിക്കുന്നുണ്ടെങ്കിലും ഇഎസ്ഐലും പിഎഫിലും അടയ്ക്കാറില്ല.

പിഎഫ്, ഇഎസ്ഐ വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ നേരത്തെ കേന്ദ്രസർക്കാർ പരിശോധന നടത്തിയിരുന്നു. എന്നാൽ പിന്നീട് സത്യവാങ്ങ്മൂലം നൽകുന്ന രീതിയാക്കി മാറ്റി. കോവിഡ് കാലത്ത് ഇതും പലരും മുഴക്കിയതോടെയാണ് പരിശോധന വ്യാപകമാക്കാനൊരുങ്ങുന്നത്. സാമൂഹ്യ സുരക്ഷാ പദ്ധതികൾ അസംഘടിത മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ഫലവത്തായി നടത്താനും നിലവിലെ അംഗങ്ങളുടെ വിഹിതം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സർവ്വേ ആവശ്യമാണെന്നാണ് സർക്കാർ നിഗമനം