Tech
Trending

സ്റ്റിക്കറുകള്‍ ഇനി വാട്‌സാപ്പിൽ തന്നെ നിര്‍മിക്കാന്‍ സൗകര്യമൊരുങ്ങുന്നു

ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങളാണ് വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാട്‌സാപ്പ് ആപ്പിലേക്കായി ഒരുങ്ങുന്ന മറ്റൊരു ഫീച്ചറിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നിലവിൽ വാട്‌സാപ്പിന് സ്വന്തമായി വലിയൊരു സ്റ്റിക്കര്‍ ലൈബ്രറിയുണ്ട്. എന്നാല്‍ എല്ലാ സാഹചര്യത്തിലും ഈ ലൈബ്രറിയിലെ സ്റ്റിക്കറുകള്‍ അനുയോജ്യമായെന്ന് വരില്ല.അതിനാല്‍ തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ മറ്റ് സ്റ്റിക്കറുകളും വാട്‌സാപ്പിലൂടെ അയക്കാനുള്ള സൗകര്യവും ലഭ്യമാണ്. ചില തേഡ് പാര്‍ട്ടി ആപ്പുകളില്‍ നമുക്ക് ഇഷ്ടാനുസരണം സ്റ്റിക്കറുകള്‍ നിര്‍മിക്കാനുമാവും. എന്നാല്‍ താമസിയാതെ സ്റ്റിക്കറുകള്‍ക്ക് വേണ്ടി തേഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കുന്നതില്‍ മാറ്റം വന്നേക്കും. വാട്‌സാപ്പിനുള്ളില്‍ തന്നെ സ്റ്റിക്കറുകൾ നിര്‍മിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി ‘New Sticker’ എന്നൊരു പുതിയ ഓപ്ഷന്‍ കൂടി വാട്‌സാപ്പ് ഉള്‍പ്പെടുത്തും. ഈ ഫീച്ചറിലൂടെ ഫോണ്‍ ലൈബ്രറിയിലെ ഒരു ഫോട്ടോ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് പശ്ചാത്തലം നീക്കം ചെയ്ത് സ്റ്റിക്കര്‍ ആക്കി മാറ്റാം. അതേസമയം വാട്‌സാപ്പിന്റെ വെബ്ബ് ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇതിനകം ന്യൂ സ്റ്റിക്കര്‍ ഓപ്ഷന്‍ ലഭ്യമാണ്. ഈ സൗകര്യം എന്ന് മുതല്‍ വാട്‌സാപ്പ് ആപ്പില്‍ ലഭിക്കുമെന്ന് വ്യക്തമല്ല.

Related Articles

Back to top button