
ഇന്ധന വിലയിൽ വീണ്ടും വൻവർധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വർധിച്ചത്. ജനുവരി മാസത്തിൽ മാത്രം ഇത് അഞ്ചാം തവണയാണ് ഇന്ധന വിലയിൽ വർദ്ധനവുണ്ടാകുന്നത്.ഇതോടെ ഇന്ധന വില സർവ്വകാല റെക്കോർഡിലെത്തി.

കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 85.61 രൂപയും ഡീസലിന് 79.77 രൂപയുമാണ് വില. 2018 ഒക്ടോബറിലായിരുന്നു ഇതിനുമുൻപ് ഇന്ധനവിലയിൽ ഇത്രയും വർദ്ധനവുണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 52-53 ഡോളർ നിലവാരത്തിൽ നിൽക്കുമ്പോഴാണ് രാജ്യത്ത് ഇത്തരത്തിൽ ഇന്ധന വിലയിൽ വൻവർധനവുണ്ടാകുന്നത്. ഇക്കഴിഞ്ഞ ആറുമാസംകൊണ്ട് പെട്രോൾ വിലയിൽ 10 രൂപയിലേറെയാണ് വർധനവുണ്ടായത്.