
സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. ഇന്നും വിലയിൽ വർധനയുണ്ടായതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.58 രൂപയായി. എന്നാൽ തലസ്ഥാനത്തെ ഗ്രാമീണമേഖലയിൽ പെട്രോൾ വില 90 രൂപയ്ക്കടുത്തെത്തി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വർധനയിൽ പെട്രോൾ വില സർവ്വകാല റെക്കോർഡ് മറികടന്നിരുന്നു. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസൽ 37 പൈസയും വർധിച്ചതിന് പിന്നാലെയാണ് ഇന്നും വിലയിൽ വർധനവുണ്ടായത്. ഇക്കഴിഞ്ഞ ആറുമാസത്തിനിടെ 10 രൂപയോളം വർധനയാണ് ഇന്ധനവിലയിലുണ്ടായത്.