Tech
Trending

ജിയോ സിനിമ പ്രീമിയം പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ജിയോ സിനിമ സ്ട്രീമിങ് പ്ലാറ്റ്‌ഫോമില്‍ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ലഭിക്കുന്നതിനേക്കാളേറെ ഉള്ളടക്കങ്ങള്‍ ആസ്വദിക്കാൻ കഴിയും. റിലയന്‍സിന്റെ വിയാകോമും വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ എച്ച്ബിഒ, വാര്‍ണര്‍ ബ്രദേഴ്‌സ് എന്നിവയുടെ ബാനറില്‍ വരുന്ന ചിത്രങ്ങളും സീരീസുകളുമെല്ലാം ജിയോ സിനിമിയല്‍ ലഭ്യമാകുമെന്ന് കഴിഞ്ഞ മാസം റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. ഐ.പി.എലിന് പിന്നാലെ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.പുതിയ പ്ലാനിലൂടെ എച്ച്ബിഒ പോലുള്ള സ്റ്റുഡിയോകളുടെ ആഗോള ജനപ്രീതിയാര്‍ജ്ജിച്ച ഉള്ളടക്കങ്ങള്‍ ആസ്വദിക്കാന്‍ ജിയോ സിനിമ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ഡ്രാഗണന്‍, സക്‌സഷന്‍ പോലുള്ള സീരീസുകള്‍ അതില്‍ ചിലതാണ്. വരുംമാസങ്ങളില്‍ കൂടുതല്‍ ഉള്ളടക്കങ്ങള്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ജിയോ സിനിമയുടെ പ്രഖ്യാപനം. 999 രൂപയാണ് ജിയോ സിനിമയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന്റെ നിരക്ക്. ഒരു വര്‍ഷത്തെ ഏക പ്ലാന്‍ മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന ഗുണമേന്മയിലുള്ള വീഡിയോ, ഓഡിയോ, ഒരേ സമയം നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉള്‍പ്പടെ ജിയോ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

Back to top button