Big B
Trending

ഇന്ധനവില വര്‍ധന തുടരുന്നു

കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി.മേയ് നാലിന് ശേഷം എട്ടാംതവണയാണ് ഇന്ധന വില കൂടുന്നത്.തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.32 രൂപയായി ഉയർന്നു. ഡീസലിന് 89.18 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില.5 സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു സമയത്ത് മരവിപ്പിച്ചുനിർത്തിയിരുന്ന ഇന്ധനവില, തിരഞ്ഞെടുപ്പുഫലം വന്നശേഷം മേയ് 4 മുതൽ വീണ്ടും കൂട്ടിത്തുടങ്ങി. അതിനുശേഷം പെട്രോൾ 1.71 രൂപയും ഡീസലിനു 2.03 രൂപയും കൂട്ടി. രാജ്യത്ത് ഏറ്റവും കൂടിയ വില മധ്യപ്രദേശിലെ അന്നുപുരിലാണ്– പെട്രോളിന് 103.21 രൂപയും ഡീസലിന് 93.63 രൂപയും. കഴിഞ്ഞ മാർച്ചിൽത്തന്നെ ഇവിടെ പെട്രോൾ വില 100 രൂപ കടന്നിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില വിദൂര നഗരങ്ങളിലും പെട്രോൾ വില 100 രൂപയ്ക്കു മുകളിലാണ്.

Related Articles

Back to top button