Big B
Trending

പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിൾ ജീവനക്കാർ

പുതിയ തൊഴിലാളി സംഘടന രൂപീകരിച്ചിരിക്കുകയാണ് ഗൂഗിളിലെ ഒരുകൂട്ടം ജീവനക്കാർ. ഗൂഗിളിലേയും മാതൃസ്ഥാപനമായ ആൽഫബെറ്റിലേയും എൻജിനീയർമാർ ഉൾപ്പെടെയുള്ള 225 ജീവനക്കാർ ചേർന്നാണ് ആൽഫബെറ്റ് വർക്കേഴ്സ് യൂണിയൻ എന്ന സംഘടനക്ക് രൂപം നൽകിയിരിക്കുന്നത്. മാന്യമായ വേതനം, ചൂഷണം, വിവേചനം, പ്രതികാരം എന്നിവയെ ഭയപ്പെടാതെയുള്ള ജോലി തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായി സംഘടന പ്രവർത്തിക്കുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു.


സാങ്കേതിക വ്യവസായരംഗത്ത് ഇത്തരമൊരു തൊഴിലാളി സംഘടന രൂപംകൊള്ളുന്നത് അപൂർവ്വമാണ്. നേരത്തെ ഫേസ്ബുക്ക് പോലുള്ള വൻകിട കമ്പനികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ തൊഴിൽ സംഘടനകൾ സമരം നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും സ്ഥിരം തൊഴിലാളി സംഘടനാ രൂപത്തിലേക്ക് മാറിയിരുന്നില്ല. ഗൂഗിളിലെ തൊഴിലാളി പ്രശ്നങ്ങൾ ഏറെക്കാലമായി ചർച്ചയാകുന്നുണ്ട്. യുഎസ് തൊഴിൽവകുപ്പ് പോലും ഗൂഗിളിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തൊഴിൽ സംഘടന രൂപീകരിക്കപ്പെടുന്നത്.

Related Articles

Back to top button