
ഇന്ധന വിലവർധനവ് ജനജീവിതത്തെയും രാജ്യത്തെ സമഗ്രമേഖലകളേയും ദോഷകരമായി ബാധിക്കുമെന്നും അതുകൊണ്ടുതന്നെ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.

നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കോവിഡിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.മുംബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിർമാണ, ഗതാഗത മേഖലകളെ ഇന്ധന വിലയിലെ വർദ്ധനവ് കാര്യമായിത്തന്നെ ബാധിച്ചാൽ അത് രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.