Big B
Trending

ഇന്ധന വിൽപ്പനയിൽ വൻ ഇടിവ്

വില കുതിച്ചുയർന്നതോടെ രാജ്യത്തെ ഇന്ധന ഉപയോഗം കുറയുന്നു. ഫെബ്രുവരിയിൽ 17.2 മില്യൻ ടണ്ണാണ് ആകെ ഇന്ധനവിൽപന നടന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലേതിനെക്കാൾ 4.9 ശതമാനം കുറവും ജനുവരിയിലേതിനെക്കാൾ 4.6 ശതമാനം കുറവുമാണിത്.


ഇന്ധന വിൽപനയിൽ 40 ശതമാനം വരുന്ന ഡീസലിന്റെ കച്ചവടം 8.5 ശതമാനം താഴ്ന്ന് 6.55 മില്യൻ ടണ്ണായപ്പോൾ പെട്രോളിന്റേത് 3 ശതമാനം കുറഞ്ഞ് 2.44 മില്യൻ ടണ്ണായി. കഴിഞ്ഞ വർഷം സെപ്റ്റംബറിനുശേഷം ഏറ്റവും താഴ്ന്ന വിൽപനയാണ് കഴിഞ്ഞ മാസം നടന്നത്.അതേസമയം, പാചകവാതകത്തിന്റെ ഉപയോഗത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുൻവർഷം ഫെബ്രുവരിയിലേതിനെക്കാൾ 7.6% ഉയർന്ന് 2.27 മില്യൻ ടണ്ണായി.

Related Articles

Back to top button