
പെർസിവറൻസ് റോവർ ചൊവ്വയിൽ ലാൻഡ് ചെയ്തത് ആഘോഷമാക്കി ഗൂഗിൾ സെർച്ച് എഞ്ചിൻ.പെർസിവറൻസിനെ കുറച്ച് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ സെർച്ച് എൻജിൻ വിൻഡോയിൽ അമിട്ടുകൾ പൊട്ടി വിടരും.പെർസിവറൻസ് വിജയം ഗൂഗിൾ എത്ര കാലത്തേക്ക് ആഘോഷമാകുമെന്നത് വ്യക്തമല്ല.

ഭീകരതയുടെ 7 മിനിറ്റുകൾ എന്ന് വിശേഷിപ്പിച്ച അതിസങ്കീർണമായ ഘട്ടം തരണം ചെയ്താണ് നാസയുടെ പെർസിവറൻസ് റോവർ ചൊവ്വയിലെ ജെസറോ ഗർത്ത മേഖലയിൽ ഇറങ്ങിയത്. ഒരു കാലത്ത് വെള്ളം ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ഈ മേഖലയിലെ അതിൻറെ തെളിവുകൾ തേടുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ഒപ്പം മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ചൊവ്വാദൗത്യത്തിന് പിന്തുണ നൽകുന്ന വിവരങ്ങൾ ശേഖരിക്കുക എന്നതും പെർസിവറൻസിന്റെ ചുമതലയാണ്. ഒരു ചൊവ്വ വർഷക്കാലത്തേക്കാണ് പെർസിവറൻസ് പ്രവർത്തിക്കുക. ഇത് ഭൂമിയിലെ 687 ദിവസങ്ങൾക്ക് തുല്യമാണ്.