
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ വരുമാനം 3629 കോടി രൂപയായി ഉയർന്നതായി പ്രഖ്യാപിച്ച് ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ പേടിഎം. വിവിധ സെഗ്മെന്റുകളിലെയും പോയിൻറ് ഓഫ് സെയിൽ ഉപകരണങ്ങളിലേയും ഇടപാടുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. ഓരോ വർഷവും നഷ്ടം 40 ശതമാനം കുറയുന്നുവെന്നും സ്ഥാപനം അറിയിച്ചു.

വായ്പ, വെല്‍ത്ത് മാനേജ്മെന്റ്, ഇൻഷുറൻസ് സെഗ്മെന്റുകൾ എന്നിവ ഉപയോഗിച്ച് പേറ്റിഎം സാമ്പത്തിക സേവനങ്ങൾ വിപുലീകരിച്ചു. ഇത് പുതിയ വരുമാനമാർഗ്ഗങ്ങൾ തുറന്നതായും കമ്പനി അവകാശപ്പെടുന്നു.
ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ശാക്തീകരിക്കുന്നതിനുള്ള പാതയിലാണ് തങ്ങളെന്നും വ്യാപാര പങ്കാളികൾക്കായി ഡിജിറ്റൽ സേവനങ്ങൾ നിർമ്മിക്കുന്നതിന് വളരെയധികം നിക്ഷേപങ്ങൾ നടത്തുന്നുവെന്നും പേടിഎം പ്രസിഡൻറ് മധുർ ദിയോറ പ്രസ്താവനയിൽ അറിയിച്ചു.