Tech
Trending

ഐപിഒ നിക്ഷേപത്തിനുള്ള സൗകര്യം പ്രഖ്യാപിച്ച് പേറ്റിഎം

രാജ്യത്തെ ആഭ്യന്തര ഡിജിറ്റൽ ധനകാര്യ സേവന പ്ലാറ്റ്ഫോമായ പേറ്റിഎമ്മിൻറെ ഉടമസ്ഥതയിലുള്ള സംരംഭമായ പേറ്റിഎം മണി ഇന്ത്യയിലെ ഐപിഒ നിക്ഷേപത്തിനുള്ള സൗകര്യം പ്രഖ്യാപിച്ചു. ഇത് ചില്ലറ നിക്ഷേപകർക്ക് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ച അവസരമാകും. കാരണം നിക്ഷേപകർക്ക് അതിവേഗം തടസ്സമില്ലാതെ അപേക്ഷിക്കാനും വികസിച്ചുകൊണ്ടിരിക്കുന്ന വലിയ കമ്പനികളിൽ ഇതിലൂടെ പങ്കാളിയാകാനും സാധിക്കും.


ഇതിലൂടെ ഐപിഒ നടപടികൾ പൂർണമായും ഡിജിറ്റലായി നടത്താം. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഐഡി വഴി നിക്ഷേപകർക്ക് ഉടനടി ഏറ്റവും പുതിയ ഐപിഒകളിൽ അപേക്ഷിക്കുവാനുള്ള അവസരം ലഭിക്കും. ഇതുവഴി മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കാനുള്ള സമയക്രമം 3-4 ദിവസമായി ചുരുക്കിയിട്ടുണ്ട്. ഐപിഒ വിൻഡോക്കളിലെ അപേക്ഷകളിൽ മാറ്റങ്ങൾ വരുത്താനും അപേക്ഷകൾ റദ്ദാക്കാനും വീണ്ടും അപേക്ഷിക്കാനുമുള്ള സൗകര്യവും പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഒപ്പം വരുന്ന ഐപിഒകൾ ട്രാക്ക് ചെയ്യാനും വിശദാംശങ്ങൾ അറിയാനും ഐപിഒകളുടെ കഴിഞ്ഞകാല പ്രകടനം അറിയാനും പേടിഎം മണി ആപ്പിലും വെബ്സൈറ്റിലും സൗകര്യമുണ്ട്. ഇതിലൂടെ രാജ്യത്തുടനീളമുള്ള റീട്ടെയിൽ നിക്ഷേപകർക്ക് വളരെ ലളിതമായി അപേക്ഷകൾ സമർപ്പിക്കാനാകും.

Related Articles

Back to top button