Tech
Trending

സ്വന്തമായി മിനി ആപ്പ്സ്റ്റോർ ആരംഭിച്ച് പേറ്റിഎം

ഗൂഗിളിന്റെ ആധിപത്യത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയായി ഡിജിറ്റൽ പെയ്മെൻറ് സ്ഥാപനമായ പേറ്റിഎം ഇന്ത്യൻ ഡവലപ്പർമാരെ പിന്തുണയ്ക്കുന്നതിനായി ഒരു മിനി ആപ്പ്സ്റ്റോർ ആരംഭിച്ചു.റിയൽ മണി ഗെയിമിംഗ് സംബന്ധിച്ച ഡെവലപ്പർ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് സെപ്റ്റംബർ 18ന് പേടിഎം ആപ്ലിക്കേഷനെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തിനെ തുടർന്നാണ് പേറ്റിഎംൻറെ പുതിയ നടപടി.
ഡെവലപ്പർമാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മിനി ആപ്പ്സ്റ്റോർ സഹായിക്കുമെന്നും ഡെവലപ്പർമാർക്ക് ഈ മിനി ആപ്ലിക്കേഷൻ ലിസ്റ്റിംഗും വിതരണവും നൽകുന്നുണ്ടെന്നും പേറ്റിഎം അറിയിച്ചു. കമ്പനിയുടെ പ്രധാന എതിരാളിയായ ഫോൺപേ അതിൻറെ ഇൻ ആപ്പ് പ്ലാറ്റ്ഫോം 2018ലെ ആരംഭിക്കുകയും 2019 ഒക്ടോബറിൽ ഫോൺ പേ സ്വിച്ച് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു.

ഡെക്കാത്ത് ലോൺ, ഓല, റാഫ്പിഡോ, നെറ്റ്മെഡ്സ്,1എംജി, ഡോമിനോസ് പിസ്സ, ഫ്രഷ് മെനു, നോബ്രോക്കർ എന്നിവയുൾപ്പെടെ മുന്നൂറിലധികം ആപ്ലിക്കേഷനുകൾ പേറ്റിഎം ആപ്പ് സ്റ്റോറിൽ ചേർന്നതായി കമ്പനി അറിയിച്ചു.
ഈ രാജ്യത്തിൻറെ ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിന്റെ ഗേറ്റും ഗേറ്റ്‌വേയും ഗൂഗിൾ സ്വന്തമാക്കിയിരിക്കുകയാണെന്നും അവർ ഏകപക്ഷീയമായി പ്രവർത്തിക്കുകയും നമ്മുടെ രാജ്യത്തിൻറെ നിയമങ്ങൾക്ക് വിരുദ്ധമായി അവരുടെ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കാൻ അനുവദിക്കകയുംചെയ്യരുതെന്നും സിസിഎ അവന്യൂ സ്ഥാപകനും പേടിഎം കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും ഇമായ് അംഗവുമായ വിശ്വാസ് പട്ടേൽ പറഞ്ഞു.
ഗൂഗിൾ അസിസ്റ്റോറിനു പകരമായി പ്രവർത്തിക്കാൻ എംഎസ്ഇകളെ ഏറെ സഹായിച്ചിട്ടുള്ള മൊബൈൽ സേവ ആപ്പ് സ്റ്റോർ റാമ്പ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെയാണെങ്കിൽ എല്ലാ സ്മാർട്ട്ഫോണുകളിലും മൊബൈൽ സേവ ആപ്പ് സ്റ്റോർ സർക്കാർ നിർബന്ധമാക്കും.

Related Articles

Back to top button