Auto
Trending

ഇന്ത്യൻ നിരത്തുകളിൽ ഇനി ജിമ്‌നി കാലം

ഓഫ് റോഡ് വാഹനങ്ങളിലെ പുത്തൻ താരോദയമായ മാരുതി സുസുക്കി ജിമ്‌നിയുടെ വില പ്രഖ്യാപിച്ചു. രണ്ട് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 12.74 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ബെയ്സ് മോഡലായ Zeta MT ക്ക് 12.74 ലക്ഷവും Zeta ഓട്ടോ മാറ്റിക്കിന് 13.94 ലക്ഷവുമാണ് വില. രണ്ടാമത്തെ മോഡലായ Alpha MT ക്ക് 13.69 ലക്ഷവും Alpha AT യ്ക്ക് 14.89 ലക്ഷവുമാണ് വില. ജനുവരിയിൽ തന്നെ വാഹനത്തിൻ്റെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ 30,000-ത്തോളം ആളുകളാണ് ഈ വാഹനം ബുക്കുചെയ്തിരിക്കുന്നത്. ഇന്ത്യയിലാണ് ജിമ്‌നിയുടെ ഫൈവ് ഡോർ മോഡൽ ആദ്യമായി എത്തുന്നത്. റോഡിനെക്കാൾ ഉപരി ഓഫ് റോഡ് പ്രേമികളുടെ ഇഷ്ടവാഹനമായതിനാൽ കുറച്ച് ഉയരമുള്ള വാഹനമാണിത്. പിൻഭാഗത്ത് ഡോറിൽ സ്പെയർ വീൽ നൽകിയിരിക്കുന്നത് വാഹനത്തെ സ്‌റ്റൈലാക്കുന്നുണ്ട്. എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പും, ക്രോമിയത്തിൽ പൊതിഞ്ഞ ഗ്രില്ലും, ഹെഡ്ലാമ്പ് വാഷറുമെല്ലാമാണ് മുൻഭാഗത്ത് നൽകിയിട്ടുള്ളത്. നാലുപേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സ്റ്റിയറിങ്ങ് വീൽ, ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവ ഗ്രാന്റ് വിത്താരയ്ക്ക് സമാനമാണ്. ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ ജിപ്‌സിയെ ഓർമപ്പെടുത്തും. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്‌ക്കൊപ്പം 2590 എം.എം. വീൽബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറൻസുമാണ് ജിമ്‌നിക്കുള്ളത്. മാരുതി സുസുക്കിയുടെ തന്നെ നിർമിതിയായ ഐഡിൽ സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ജിമ്‌നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എൻ.എം. ടോർക്കുമാണ് ഈ 1462 സി.സി. എൻജിൻ ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button