Big B
Trending

പേടിഎം ഫസ്റ്റ് ഗെയിം ബ്രാൻഡ് അംബാസിഡറായി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2020 പതിപ്പിന് മുന്നോടിയായി ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്ഫോം പേടിഎംൻറെ അനുബന്ധ സ്ഥാപനമായ പേറ്റിഎം ഫസ്റ്റ് ഗെയിംസിന്റെ ബ്രാൻഡ് അംബാസിഡറായി സച്ചിൻ ടെണ്ടുൽക്കർ ഒപ്പിടും. നിലവിലെ സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന ആറു മാസങ്ങളിൽ മാർക്കറ്റിംഗിനും പ്രമോഷനുകൾക്കുമായി ചെലവഴിക്കുന്നതിന് 300 കോടി രൂപ പേടിഎം ഫസ്റ്റ് ഗെയിംസ് നീക്കിവെച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വർഷത്തിൽ ഫാൻറസി സ്പോർട്സ്, മറ്റ് ഓൺലൈൻ ഗെയിമിങ് ഇവൻറുകൾ എന്നിവയുടെ വിപണി വളരുന്നതിലേക്കും നിക്ഷേപം ചെലവഴിക്കും. അടുത്ത ആറു മാസത്തിനുള്ളിൽ, അന്താരാഷ്ട്ര – ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻറുകൾ, സോക്കർ ലീഗുകൾ എന്നിവ ഉൾപ്പെടെ 200 ലധികം ലൈവ് ഇവന്റുകൾ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കും.

ഇന്ത്യയുടെ ഹോംഗ്രോൺ ഗെയിമിംഗ് പ്ലാറ്റ്ഫോം എന്ന നിലയിൽ, കായിക ആരാധകരെ ഫാന്റസി സ്പോർട്സ് ഉപയോഗിച്ച് കൂടുതൽ ഇതിലേക്ക് ആകർഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പേടിഎം ഫസ്റ്റ് ഗെയിംസ് സിഇഒ സുധാൻഷു ഗുപ്ത പറഞ്ഞു.
രാജ്യത്തെ ഫാന്റസി സ്പോർട്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സച്ചിൻ ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ പേടിഎം ഫസ്റ്റ് ഗെയിംസിനെ സഹായിക്കും. ഫാന്റസി ക്രിക്കറ്റിനു പുറമേ കബഡി, ഫുട്ബോൾ, ബാസ്കറ്റ് ബോൾ എന്നിവ ഉൾപ്പെടെ എല്ലാ കായിക ഇനങ്ങളും ആവേശം സൃഷ്ടിക്കുവാനും ആവേശം പകരുന്നതിനും അദ്ദേഹത്തിൻറെ സഹായമുണ്ടാകും. ക്രിക്കറ്റ് ഒരു ആകർഷകമായ കായിക വിനോദമാണെന്നും ഞങ്ങൾക്കെല്ലാവർക്കും കളിക്കാരെ തിരഞ്ഞെടുക്കുന്നത് മുതൽ കളിയുടെ തന്ത്രങ്ങൾ മെനയുന്നത് വരെ ഗെയിമിനെ കുറിച്ച് അഭിപ്രായങ്ങൾ ഉണ്ടെന്നും അതുപോലെ പേടിഎം ഫസ്റ്റ് ഗെയിം ആരാധകർക്ക് അവരുടെ ചിന്ത തൊപ്പികൾ ധരിക്കുവാനും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുവാനും അവരുടെ ടീമിനെ വിജയിപ്പിക്കുവാനുമുള്ള ആവേശം പകരുമെന്നും സച്ചിൻ പറഞ്ഞു.
50 ടീമുകളാണ് പേടിഎം ഫസ്റ്റ് ഗെയിംസ് വാഗ്ദാനം ചെയ്യുന്നത്. അവിടെ ഏറ്റവും പ്രചാരമുള്ളത് ഫാൻറസി സ്പോർട്സാണ്. പ്ലാറ്റ്ഫോം നിലവിൽ 80 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഇടപഴകുന്നു. അവരിൽ ഭൂരിഭാഗവും ചെറു നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ളവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button