
പാനസോണിക് അതിന്റെ എച്ച് എക്സ് സീരീസ് 4k ആൻഡ്രോയ്ഡ് ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചു. എച്ച്എക്സ് 700, എച്ച്എക്സ് 635,എച്ച്എക്സ് 625,എച്ച്എക്സ് 450 മോഡലുകളാണ് ഇതിലുൾപ്പെടുന്നത്. പുതിയ ടിവികൾ 45 മുതൽ 65 ഇഞ്ച് വരെ സ്ക്രീൻ വലിപ്പത്തിലാണ് വിപണിയിലെത്തുന്നത്.
പാനസോണിക് എച്ച്എക്സ് 700 – 43,55,65 ഇഞ്ച് സ്ക്രീൻ സൈസുകൾ വാഗ്ദാനം ചെയ്യുമ്പോൾ പാനസോണിക് എച്ച്എക്സ് 635 -43, 55 ഇഞ്ച് സ്ക്രീൻ സൈസുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം എച്ച്എക്സ് 625 ന് 45 ഇഞ്ച് സ്ക്രീൻ സൈസും എച്ച്എക്സ് 450ന് 50,58 ഇഞ്ച് സ്ക്രീൻ സൈസുമാണുള്ളത്.

ഈ മോഡലുകൾക്ക് പുറമേ എച്ച് 2 സീരീസ്, എച്ച് എസ് സീരീസ് എന്നിവയുടെ ഭാഗമായി പാനസോണിക് മറ്റ് എട്ട് ടിവി മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. എച്ച് എസ് സീരീസ് ആൻഡ്രോയ്ഡ് ടിവി പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്.
എച്ച്എക്സ് 700, എച്ച്എക്സ് 635,എച്ച്എക്സ് 625 മോഡലുകൾക്ക് 43 ഇഞ്ച് സ്ക്രീൻ ഓപ്ഷന് 42,990 രൂപയാണ് വില. പാനസോണിക് എച്ച്എക്സ് 450 മോഡലിന്റെ 50 ഇഞ്ച് സ്ക്രീൻ ഓപ്ഷന് 39,999 രൂപയും 58 ഇഞ്ച് സ്ക്രീൻ ഓപ്ഷന് 49,999 രൂപയുമാണ് വില. എച്ച് എസ് സീരീസിന്റെ വില ഇതുവരെയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബസെ – ലെസ് ഡിസൈൻ, ഡോൾബി വിഷൻ പോലുള്ള സവിശേഷതകളുള്ള ടോപ്പ് ടയർ 4കെ ടി വി മോഡലാണ് എച്ച് എക്സ് 700. ഒപ്പം ആക്യൂ വ്യൂ ഡിസ്പ്ലേ സവിശേഷത, വിശാലമായ ആംഗ്ലിൾ കാഴ്ചളക്കൊപ്പം മികച്ച സിനിമാറ്റിക് അനുഭവം എന്നിവ ഈ മോഡലുകളിൽ ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്പം ഈ മോഡലുകളിലൊരുക്കിയിരിക്കുന്ന ക്രോമ ഡ്രൈവ് ഫംഗ്ഷൻ കാഴ്ചയ്ക്ക് ആകർഷണവും സന്തുലിതമായ സ്ക്രീൻ സാച്വുറേഷനും നൽകുന്നു.
പാനസോണിക് എച്ച് എക്സ് 450ൽ 20W സ്പീക്കറുകളുള്ള 4k 60 Hz പാനൽ ഉൾപ്പെടുന്നു. ആൻഡ്രോയ്ഡ് ടിവി 9ൽ പ്രവർത്തിക്കുന്ന ഇതിൽ ഗൂഗിൾ അസിസ്റ്റൻറ്, ഡോൾബി വിഷൻ, മൾട്ടി എച്ച് ഡി ആർ, ആഡാപ്റ്റീവ് ബാർ ലൈറ്റ് ഡിമിംഗ് എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു.