
ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, നിക്ഷേപങ്ങൾ നടത്തുക മുതലായ എല്ലാസാമ്പത്തിക ഇടപാടുകൾക്കും നൽകേണ്ട ഒരു നിർബന്ധിത രേഖയാണ് പെർമനന്റ് അക്കൗണ്ട് നമ്പർ ( പാൻ). കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റെടുക്കുന്നതിനായി അപേക്ഷിക്കാൻ സാധിക്കും. ഈ അഭ്യർത്ഥന ഓൺലൈനായി ചെയ്യാവുന്നതാണ്.
നിബന്ധനകൾ
കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ മാറ്റമില്ലെങ്കിൽ മാത്രമേ കാർഡ് ഡ്യൂപ്ലിക്കേറ്റെടുക്കുവാൻ സാധിക്കൂ.
എൻഎസ്ഡിഎൽ ഇ-ഗവൺമെൻറ് വഴി പ്രോസസ് ചെയ്ത അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ-ഫില്ലിംഗ് പോർട്ടലിൽ ഇൻസ്റ്റൻറ് ഇ-പാൻ സൗകര്യം ഉപയോഗിച്ച് പാൻ കാർഡ് നേടിയ ഉടമകൾക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകൂ

ലിങ്ക്
https://www.onlineservices.nsdl.com/paam/ReprintEPan.html എന്നാ ലിങ്കിൽ അപേക്ഷകൾ നൽകാം.
വിശദവിവരങ്ങൾ
പാൻ നമ്പർ, ആധാർ നമ്പർ,ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങൾ അടങ്ങുന്ന ഒരു അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. കാർഡ് വീണ്ടും അച്ചടിക്കുന്നതിന് അപേക്ഷകൻ ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിന് സമ്മതം നൽകണം. ഒപ്പം ഫോം സമർപ്പിക്കുന്നതിന് ഒരു ക്യാപ്ച പ്രമാണികരണവും കീ ചെയ്യേണ്ടതുണ്ട്.
ഇത്തരത്തിൽ പാൻകാർഡ് ഡ്യൂപ്ലിക്കേറ്റെടുക്കണമെങ്കിൽ റെക്കോർഡുകളിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറും പാൻ റെക്കോർഡുകളും സമ്മാനമായിരിക്കണം. അല്ലാത്തപക്ഷം ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഒരു അപേക്ഷ നൽകേണ്ടതുണ്ട്.