Tech
Trending

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുത്തനെ വർധിപ്പിക്കുന്നു

ചില രാജ്യങ്ങളിൽ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുത്തനെ ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. നിരക്കുകൾ 43 ശതമാനം വരെ വർധിപ്പിക്കുമെന്നും വിവിധ രാജ്യങ്ങളിൽ വില വർധനവ് ഒരുപോലെയാകില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.നിരക്ക് വർധന സെപ്റ്റംബറിൽ നടപ്പാക്കിയേക്കും.ആമസോൺ പ്രൈം അംഗത്വ നിരക്ക് വർധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം വർധിച്ച പണപ്പെരുപ്പവും അധിക പ്രവർത്തനച്ചെലവുകളമാണ്. മികച്ച ഉള്ളടക്കം സമയബന്ധിതമായി എത്തിക്കുന്നതിന് വിലവർധന അനിവാര്യമാണെന്ന് ആമസോൺ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

നിരക്ക് വർധിപ്പിക്കുന്ന ആമസോണിന്റെ പട്ടികയിൽ ഇന്ത്യ ഇല്ല. 2021 ഒക്ടോബറിലാണ് ആമസോൺ പ്രൈം ഇന്ത്യയിലെ ഇന്ത്യയിലെ നിരക്കുകൾ കൂട്ടിയത്. ഇന്ത്യയിൽ ആമസോൺ പ്രൈമിന്റെ പ്രതിമാസ നിരക്ക് 129 രൂപയിൽ നിന്ന് 179 രൂപയായി ഉയർത്തുകയായിരുന്നു. മൂന്ന് മാസത്തേക്കുള്ള നിരക്ക് 459 രൂപയും പ്രതിവർഷം 1,499 രൂപയുമാണ്.

Related Articles

Back to top button