Auto
Trending

സിട്രോണ്‍ ഇന്ത്യയുടെ ആദ്യ വാഹനം ഏപ്രില്‍ ഏഴിന്

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന് ഇന്ത്യൻ നിരത്തുകളിലേക്ക് വഴിയൊരുക്കി ആദ്യ മോഡലായ സി5 എയർക്രോസ് ഏപ്രിൽ ഏഴിന് അവതരിപ്പിക്കും. കഴിഞ്ഞ മാസം പ്രദർശനത്തിനെത്തിയ ഈ പ്രീമിയം എസ്.യു.വിയുടെ ബുക്കിങ്ങ് മാർച്ച് ഒന്നിന് സിട്രോൺ ആരംഭിച്ചിരുന്നു.അവതരണത്തിന് പിന്നാലെ വാഹനം ഉപയോക്താക്കൾക്ക് കൈമാറി തുടങ്ങുമെന്നും സിട്രോൺ അറിയിച്ചു.ഈ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുക.


ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും സി5 എയർക്രോസ് ഇന്ത്യയിൽ എത്തുക. ഇന്ത്യക്കാർ കണ്ട് പഴകിയിട്ടില്ലാത്ത ഡിസൈൻ ശൈലിയാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. എൽ.ഇ.ഡി. പ്രൊജക്ടർ ഹെഡ്ലാമ്പ്, ഡി.ആർ.എൽ., കോർണറിങ്ങ് ഫങ്ങ്ഷനുള്ള ഫോഗ്ലാമ്പ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽ, ഇലക്ട്രിക് ടെയ്ൽഗേറ്റ്, എൽ.ഇ.ഡി. ടെയ്ൽലൈറ്റ്, തുടങ്ങിയവയാണ് സി5 എയർക്രോസിന്റെ എക്സ്റ്റീരിയർ ഡിസൈൻ ആകർഷകമാക്കുന്നത്.ആപ്പിൾ കാർപ്ലേ-ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ഡ്രൈവർ സീറ്റ്, കൂടുതൽ യാത്രാസുഖം നൽകുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത പാസഞ്ചർ സീറ്റുകൾ എന്നിവയാണ് ഈ പ്രീമിയം എസ്.യു.വിയുടെ അകത്തളത്തിന് ആഡംബര ഭാവം നൽകുന്നത്.വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് കമ്പനിയുടെ തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ അസംബിൾ ചെയ്തായിരിക്കും സി5 എയർക്രോസ് ഇന്ത്യൻ നിരത്തുകളിൽ എത്തുക. കരുത്തുറ്റ ഡീസൽ എൻജിനിലാണ് സിട്രോൺ സി5 എയർക്രോസ് എസ്.യു.വി. ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. 2.0 ലിറ്റർ ഡീസൽ എൻജിൻ 177 പി.എസ്. പവറും 400 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button