Tech
Trending

ഒപ്പോ റെനോ 8 പുറത്തിറങ്ങി

ഒപ്പോയുടെ പുത്തൻ ഹാൻഡ്സെറ്റ് ഒപ്പോ റെനോ 8 (Oppo Reno 8) ഇന്തോനീഷ്യയിൽ അവതരിപ്പിച്ചു. ഒപ്പോ റെനോ 8 ന്റെ 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 49,99,000 ഐഡിആർ (ഏകദേശം 26,800 രൂപ) ആണ് വില. ഇത് ജെഡി.കോം, ഷോപ്പീ, ലസാദ എന്നിവയുൾപ്പെടെ ഒന്നിലധികം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ബുക്കിങ്ങിന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 25 മുതൽ വിൽപനയ്‌ക്കെത്തും. ഡോൺലൈറ്റ് ഗോൾഡ്, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വരുന്നത്.90Hz വരെ റിഫ്രഷ് റേറ്റും 180Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.43-ഇഞ്ച് ഫുൾ-എച്ച്ഡി (1,080×2,400) ഡിസ്‌പ്ലേയുണ്ട്. അഡ്രിനോ 610 ജിപിയു, 8 ജിബി LPDDR4X റാം എന്നിവയ്‌ക്കൊപ്പം ഒക്ടാ കോർ 6 എൻഎം സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ.ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ റെനോ 8 ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ലാണ് പ്രവർത്തിക്കുന്നത്.ഒപ്പോ റെനോ 8 ൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറാ സംവിധാനമാനുള്ളത്. 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ മോണോ സെൻസറുമാണ് മറ്റു രണ്ടു ക്യാമറകൾ. റെനോ 8 സീരീസ് ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ IMX709 സെൻസറും ഉണ്ട്. നൈറ്റ് ഫൊട്ടോഗ്രഫി, സ്ലോ മോഷൻ, ടൈം ലാപ്‌സ് ഫൊട്ടോഗ്രഫി, പനോരമ, പോർട്രെയ്‌റ്റ്, എക്‌സ്‌ട്രാ എച്ച്‌ഡി എന്നിങ്ങനെ വ്യത്യസ്ത പ്രൊഫഷണൽ ഫൊട്ടോഗ്രഫിയും വിഡിയോഗ്രഫി മോഡുകളും പിന്തുണയ്‌ക്കുന്നതാണ് പിൻ ക്യാമറകൾ.4,500 എംഎഎച്ച് ആണ് ബാറ്ററി. 33W സൂപ്പർവോക് ( SuperVOOC) ചാർജിങ് സംവിധാനം പിന്തുണയ്ക്കുന്നതാണ് ഒപ്പോ റെനോ 8ലെ ബാറ്ററി. അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ 2.68 മണിക്കൂർ വരെ കോൾ സമയം ലഭിക്കുമെന്നും ഒപ്പോ അവകാശപ്പെടുന്നു.

Related Articles

Back to top button