Auto
Trending

കുഞ്ഞന്‍ എസ്.യു.വി. കാസ്പര്‍ നിരത്തിലെത്തിക്കാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ വാഹന നിരയിലേക്ക് ഒരു കുഞ്ഞൻ എസ്.യു.വി. ഒരുങ്ങുന്ന കാര്യം രഹസ്യമല്ല. എ.എക്സ്.1 എന്ന കോഡ് നാമത്തിൽ നിർമാണം പുരോഗമിക്കുന്ന ഈ വാഹനത്തിന്റെ പേര് കാസ്പർ എന്നായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഈ പേരിന് ഹ്യുണ്ടായി ട്രേഡ് മാർക്ക് സ്വന്തമാക്കിയതോടെയാണ് വരാനിരിക്കുന്ന കുഞ്ഞൻ എസ്.യു.വിക്ക് കാസ്പർ എന്ന് പേര് നൽകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്.ഹ്യുണ്ടായിയുടെ സ്വദേശമായ ദക്ഷിണ കൊറിയയിലായിരിക്കും ഈ വാഹനം ആദ്യമെത്തുകയെന്നാണ് സൂചന. ഇതിനുപിന്നാലെ തന്നെ ഇന്ത്യ ഉൾപ്പെടെ ഹ്യുണ്ടായിക്ക് ശക്തമായ സ്വാധീനമുള്ള രാജ്യങ്ങളിലേക്കും ഈ വാഹനം വിൽപ്പനയ്ക്കെത്തുമെന്നും സൂചനയുണ്ട്. അഞ്ച് ലക്ഷം രൂപ വിലയിലായിരിക്കും ഈ വാഹനം വിപണികളിൽ എത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.


നിലവിൽ വെന്യൂവാണ് ഹ്യുണ്ടായി എസ്.യു.വി. നിരയിലെ ഏറ്റവും ചെറിയ മോഡൽ. ഈ വാഹനത്തിനും താഴെയായിരിക്കും കാസ്പറിന്റെ സ്ഥാനം. ഹ്യുണ്ടായി ഇന്ത്യയിൽ എത്തിച്ചിട്ടുള്ള ഹാച്ചാബാക്ക് മോഡലുകളായ സാൻട്രോ, ഐ10 നിയോ തുടങ്ങിയ വാഹനങ്ങൾക്ക് അടിസ്ഥാനമൊരുക്കുന്ന കെ.1 പ്ലാറ്റ്ഫോമിലായിരിക്കും കാസ്പറും ഒരുങ്ങുകയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ടിട്ടുള്ള വിവരം.ഈ വാഹനത്തിന്റെ ആദ്യ ടീസർ മുമ്പ് ഹ്യുണ്ടായി തന്നെ പുറത്തുവിട്ടിരുന്നു. ഹെഡ്ലൈറ്റ്, ടെയിൽലൈറ്റ് ഡിസൈൻ വെളിപ്പെടുത്തിയുള്ള ടീസറാണ് പുറത്ത് വന്നത്. സ്പ്ലിറ്റ് ഹെഡ്ലാമ്പിനൊപ്പം ബമ്പറിൽ പ്രൊജക്ഷൻ ലൈറ്റുകളും നൽകിയിട്ടുണ്ടെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. എൽ.ഇ.ഡി. ഡി.ആർ.എല്ലും വാഹനത്തിലുണ്ട്. പുതുമയുള്ള എൽ.ഇ.ഡി. ടെയിൽ ലാമ്പും ടീസറിൽ ഇടം നേടിയിരുന്നു.ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 നിയോസിലുള്ള 82 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഈ എസ്.യു.വിയുടെ റെഗുലർ പതിപ്പിൽ നൽകുക.

Related Articles

Back to top button