
ചാർജിങ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഓപ്പോ എപ്പോഴും മുൻപിൽ തന്നെയാണ്. പൂർണമായും വയർലെസായി ചാർജ് ചെയ്യാൻ സാധിക്കുന്ന പുത്തൻ സ്മാർട്ട് ഫോണിലൂടെ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് കമ്പനി. ചൊവ്വാഴ്ച ആരംഭിച്ച മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓപ്പോ അവതരിപ്പിച്ച ഓപ്പോ എക്സ് 21 എന്ന സ്മാർട്ട്ഫോൺ ചാർജിങ് മാറ്റിൽ നിന്നും പത്തു മീറ്റർ അകലെ നിന്നുപോലും ചാർജ് ചെയ്യാൻ സാധിക്കും.

ഉപകരണങ്ങളിലേക്ക് 7.5 വാട്ട് വരെ വൈദ്യുതി എത്തിക്കാൻ സാധിക്കുന്ന മാഗ്നെറ്റിക് റെസൊണൻസ് സാങ്കേതികത ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇതിന് കേബിളോ ചാർജിങ് സ്റ്റാൻന്റോ ആവശ്യമില്ല. ഇതിനു പുറമെ ഏറെ സവിശേഷതകൾ ഈ ഫോണിലുണ്ട്. ഈ ഫോണിലെ ഒറ്റ ക്ലിക്കിൽ സ്മാർട്ട്ഫോൺ സ്ക്രീൻ വലിപ്പം ഒരു ടാബ്‌ലറ്റ് പോലെ വലുതാകുന്ന ഒരു റോളബിൾ സ്മാർട്ട്ഫോൺ കൂടിയാണിത്. എങ്കിലും ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഓപ്പോയ്ക്ക് പുറമേ ഷവോമിയ്ക്കും എംഐ എയർ ചാർജ് എന്ന പേരിൽ സ്വന്തം വയർലെസ് സാങ്കേതികവിദ്യയുണ്ട്.