
ഓപ്പോ റെനോ 8ടി 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുന്‍ പതിപ്പുകളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ റെനോ 8ടി എത്തിയിരിക്കുന്നത്. സണ്‍റൈസ് ഗോള്‍ഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ വാങ്ങാം. 29,999 രൂപയാണ് ഓപ്പോ റെനോ 8ടി 5ജിയുടെ ഇന്ത്യയിലെ വില. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിനുണ്ട്. ഫ്‌ളിപ്കാര്‍ട്ടിലും ഓപ്പോ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവും. ഫെബ്രുവരി പത്ത് മുതലാണ് വില്‍പനയ്‌ക്കെത്തുക. മൈക്രോ കര്‍വ്ഡ് ഡിസൈനുള്ള ഫോണില്‍ ഡ്യുവല്‍ ക്യാമറ മോഡ്യൂളാണുള്ളത്. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് ഡ്രാഗണ്‍ ട്രെയ്ന്‍ സ്റ്റാര്‍2 സംരക്ഷണമുണ്ട്. 108 എംപി പ്രൈമറി ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 5ജി പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണില്‍ എട്ട് ജിബി റാം ഉണ്ട്. കളര്‍ ഓഎസ് 13 ആണിതില്‍. 4800 എംഎഎച്ച് ബാറ്ററിയില്‍ അതിവേഗ ചാര്‍ജിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.