
മുൻനിര സ്മാർട്ട്ഫോൺ വിതരണക്കാരായ ഓപ്പോയുടെ പുത്തൻ സ്മാർട്ട്ഫോൺ റെനോ 5 പ്രൊ 5ജി ഇന്ത്യയിലവതരിപ്പിച്ചു. ഇന്ത്യയിൽ ഇതുവരെയും വാണിജ്യപരമായി 5ജി കണക്റ്റിവിറ്റി ആരംഭിച്ചിട്ടില്ല. എന്നാൽ ഓപ്പോ നേരത്തെതന്നെ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ ഈ പുത്തൻ സ്മാർട്ട് ഫോണിലൂടെ ഇന്ത്യയിലാദ്യമായി മീഡിയടെക് ഡൈമെൻസിറ്റി 1000 പ്ലസ് പ്രോസസർ കൊണ്ടുവരുന്നതും ഓപ്പോയാണ്. ഈ സ്മാർട് ഫോൺ മികച്ച രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഫോണിൻറെ പുറകിലുള്ള ക്രിസ്റ്റൽ ഡിസൈനുകൾക്കായി ഓപ്പോ സ്റ്റാർ-ഡ്രില്ലിംഗ് പ്രക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. ആസ്ട്രൽ ബ്ലൂ കളറിലാണ് ഈ മോഡൽ ലഭ്യമാവുക.

8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഓപ്പോ റെനോ 5 പ്രോയ്ക്ക് 35,990 രൂപയാണ് വില. ജനുവരി 22ന് ഫ്ളിപ്കാർട്ട്, ആമസോൺ എന്നിവ വഴി ഫോണിൻറെ ആദ്യ വിൽപ്പന നടക്കും. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രൊസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 64 എംപി പ്രധാന സെൻസർ, 8എംപി അൾട്രാ വൈഡ് സെൻസർ, 2 എംപി മൈക്രോ സെൻസർ, 2 എംപി മോണോ സെൻസർ എന്നിവയടങ്ങുന്നതാണ് ഫോണിലെ ക്യാമറ സജീകരണം. സെൽഫി കൾക്കും വീഡിയോകളുകൾക്കുമായി മുൻവശത്ത് പഞ്ച് ഹോളിനുള്ളിൽ 32 എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. 4350 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ പാക്ക് ചെയ്തിരിക്കുന്നത്. ഇത് 65W വരെ ഫാസ്റ്റ് ചാർജിനെ പിന്തുണയ്ക്കുന്നു.