ഒപ്പോ എഫ്19 പ്രോ പ്ലസ് 5ജി, എഫ്19 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ ഹാൻഡ്സെറ്റുകള്‍ ഇന്ത്യയിൽ അവതരിപ്പിച്ചു. എഫ്19 പ്രോ ശ്രേണിയോടൊപ്പം ഒപ്പോ ബാന്‍ഡ് സ്റ്റൈലും അവതരിപ്പിച്ചിട്ടുണ്ട്.

സുന്ദരമായ പോര്‍ട്രെയിറ്റ് ഷോട്ടുകളോ വിഡിയോകളോ എടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഒപ്പോ എഫ്19 പ്രോ+ 5ജി.48 എംപി ക്വാഡ് ക്യാമറ, 8 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി പോര്‍ട്രെയിറ്റ് മോണോ ക്യാമറ, 2 എംപി മാക്രോ മോണോ ക്യാമറ തുടങ്ങിയ സവിശേഷതകളാണ് ഈ സ്മാർട്ട് ഫോണിൽ ഒരുക്കിയിട്ടുള്ളത്.എഐ സവിശേഷതയോടെയുള്ള പോര്‍ട്രെയിറ്റ് വിഡിയോ, സ്മാര്‍ട് 5ജി, 50 വാട്ട് ഫ്ളാഷ് ചാര്‍ജ്, സിസ്റ്റം പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവ ചേര്‍ന്ന് എഫ്19 പ്രോ+ 5ജി ഉപയോഗം മികച്ചതാക്കും.ഫോക്കസ് ലോക്ക് ഫീച്ചര്‍ നീങ്ങികൊണ്ടിരിക്കുമ്പോഴും രാത്രിയിലും ഡൈനാമിക്ക് വിഡിയോകളും ചിത്രങ്ങളും ലഭ്യമാക്കുന്നു. എഐ സീന്‍ എന്‍ഹാന്‍സ്മെന്റ് 2.0, ഡൈനാമിക് ബൊക്കെ, നൈറ്റ് പ്ലസ് എന്നിവ ചേര്‍ന്ന് വ്യക്തവും സുന്ദരവുമായ ചിത്രങ്ങളും വിഡിയോകളും നല്കുന്നു. എഐ നൈറ്റ് ഫ്ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന് 2.0, അള്‍ട്രാ സ്റ്റെഡി വിഡിയോ, 4കെ വിഡിയോ തുടങ്ങി സവിശേഷതകളുമുണ്ട്.എഫ്19 പ്രോ+ 5ജിയില്‍ ഇന്‍-ബില്‍റ്റ് 4ജി/5ജി ഡേറ്റാ സ്വിച്ച് ഉണ്ട്. 4ജിയിലേക്കും 5ജിയിലേക്കും തനിയെ മാറുന്നതിന് ഇത് വഴിയൊരുക്കുന്നു. സ്പേയ്സ് സില്‍വര്‍, ഫ്ളൂയിഡ് ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുന്നത്.

രസകരമായ വിഡിയോ ഫീച്ചറുകളോടെ കൂടുതല്‍ ശക്തമായ ഉപകരണം തേടുന്നവര്‍ക്കുള്ളതാണ് എഫ്19 പ്രോ. എഐ സീന്‍ എന്‍ഹാന്‍സ്മെന്റ് 2.0, ഡൈനാമിക്ക് ബൊക്കെ, നൈറ്റ് ഫ്ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന് 2.0 തുടങ്ങിയവയും ഈ ഫോണിൽ ലഭ്യമാണ്.173 ഗ്രാമില്‍ 7.8 എംഎം സ്ലിം ആണ് എഫ്19 പ്രോയുടെ ബോഡി.ഫ്ളൂയിഡ് ബ്ലാക്ക്, ക്രിസ്റ്റല്‍ സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 30 വാട്ട് വിഒഒസി ഫ്ളാഷ് ചാര്‍ജ് 4.0, വലിയ 4310 എംഎഎച്ച് ബാറ്ററിയും കരുത്തു പകരുന്നു. ഗെയിം ഫോക്കസ് മോഡ്, ഗെയിമിങ് ഷോര്‍ട്ട്കട്ട് മോഡ്, ബുള്ളറ്റ് സ്ക്രീന്‍ മെസേജ്, ഡേറ്റാ സെക്യൂരിറ്റി ഫീച്ചറുകള്‍ തുടങ്ങിയവയും ഈ ഫോണിലുണ്ട്.