
ഇന്ത്യയിൽ വൻ വിജയമായി മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ്.വിൽപന തുടങ്ങി 72 മണിക്കൂറിനുള്ളിൽ തന്നെ 230 കോടി രൂപയുടെ എഫ്19 പ്രോ ഹാൻഡ്സെറ്റുകൾ വിറ്റുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഫ് 19 പ്രോ പ്ലസ് 5 ജി, എഫ് 19 പ്രോ എന്നീ രണ്ട് വേരിയന്റുകളും വിപണിയിൽ വൻ വിജയമാണെന്ന് കമ്പനി അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ ഹാൻഡ്സെറ്റുകള്‍ ഇന്ത്യയിൽ അവതരിപ്പിച്ചത്. സുന്ദരമായ പോര്‍ട്രെയിറ്റ് ഷോട്ടുകളോ വിഡിയോകളോ എടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഒപ്പോ എഫ്19 പ്രോ+ 5ജി.48 എംപി ക്വാഡ് ക്യാമറ, 8 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി പോര്‍ട്രെയിറ്റ് മോണോ ക്യാമറ, 2 എംപി മാക്രോ മോണോ ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട് സ്മാര്‍ട് ഫോണിന്. ക്വാഡ് കാമറകള്‍, സ്മാര്‍ട് 5ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഡിയോഗ്രാഫിയില്‍ പെട്ടെന്ന് വിദഗ്ധനാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.173 ഗ്രാമില്‍ 7.8 എംഎം സ്ലിം ആണ് എഫ്19 പ്രോയുടെ ബോഡി. ഒഎല്‍ഇഡി ഡിസ്‌പ്ലെ. ഫ്‌ളൂയിഡ് ബ്ലാക്ക്, ക്രിസ്റ്റല്‍ സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 3ഡി കര്‍വ്‌സ് ബാക്ക് കവര്‍ മെലിഞ്ഞ ലുക്ക് തരുന്നു. 25,990 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ+ 5ജി, 21,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+128ജിബി), 23,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+256 ജിബി), എന്നിവയാണ് ഇപ്പോൾ വിൽപന നടക്കുന്നത്. എഫ് 19 പ്രോ സീരീസിന്റെ വിജയം ഞങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. ആദ്യ മൂന്ന് ദിവസങ്ങളിലെ മികച്ച പ്രകടനം എഫ്-സീരീസ് വർഷങ്ങളായി നേടിയ പ്രശസ്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഒപ്പോ മൊബൈല്‍സ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.