
ഒപ്പോയുടെ എഫ് ശ്രേണിയില്‍ ഏറ്റവും സ്ലീക്ക് സ്മാര്‍ട് ഫോണായ എഫ്19 ഇന്ത്യയില്‍ അവതരിപ്പിച്ചു.ഏപ്രില്‍ ഒന്‍പതു മുതലായിരിക്കും ഒപ്പോ എഫ്19 ഇന്ത്യയില്‍ ലഭ്യമാകുക. എഫ് 19 അവതരിപ്പിച്ചതോടെ എഫ് ശ്രേണിയിലെ ഫോണുകള്‍ ഒരു കോടിയിലെത്തിയെന്ന നേട്ടവും ഒപ്പോയ്ക്ക് സ്വന്തമായി. ആറു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്.6ജിബി റാം, 128ജിബി സ്റ്റോറേജ് എന്നിവയുമായി പുറത്തിറക്കുന്ന ഒപ്പോ എഫ്19-ന് 18,990 രൂപയാണ് വില. പ്രിസം ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലു എന്നീ രണ്ടു നിറങ്ങളിലായിരിക്കും ഇതു ലഭ്യമാകുക. രാജ്യത്തെ പ്രധാന റീട്ടെയിലര്‍മാര്‍ വഴിയും ഇ-കോമേഴ്സ് സ്ഥാപനങ്ങള്‍ വഴിയും ഇതു ലഭ്യമാകും.

ഓഫ്ലൈനായി വാങ്ങുമ്പോള്‍ ഇതിനോടൊപ്പം 3999 രൂപ വിലയുള്ള ഒപ്പോ എന്‍കോ ഡബ്ലിയു11, 1299 രൂപയ്ക്കും 5900 രൂപ വിലയുള്ള ഒപ്പോ എന്‍കോ ഡബ്ലിയു31, 2499 രൂപയ്ക്കും ലഭിക്കും. ഇതിനു പുറമെ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയുടെ ഇഎംഐ ഇടപാടുകള്‍ക്ക് 7.5 ശതമാനം ക്യാഷ് ബാക്ക്, പേടിഎം വഴി 11 ശതമാനം ക്യാഷ് ബാക്ക് തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്സി കാര്‍ഡുകള്‍ വഴി 1500 രൂപ വരെ ഡിസ്ക്കൗണ്ട്. നിലവിലുള്ള ഒപ്പോ ഉപഭോക്താക്കള്‍ക്ക് ആയിരം രൂപ അധിക എക്സ്ചേഞ്ച് ആനുകൂല്യം തുടങ്ങിയവയും ലഭിക്കും.33 വാട്ട് ഫ്ളാഷ് ചാര്‍ജ്, 5000 എംഎഎച്ച് ബാറ്ററി, അമോലെഡ് എഫ്എച്ച്ഡി പ്ലസ് പഞ്ച് ഹോള്‍ ഡിസ്പ്ലെ എന്നിവയെല്ലാം അള്‍ട്രാ സ്ലീക്ക് രൂപകല്‍പനയുമായെത്തുന്ന ഈ ഫോണിന്റെ സവിശേഷതകളാണ്. അഞ്ചു മിനിറ്റു ചാര്‍ജു ചെയ്ത് അഞ്ചര മണിക്കൂര്‍ സംസാര സമയം ലഭിക്കുന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അഞ്ചു മിനിറ്റു ചാര്‍ജു ചെയ്ത് രണ്ടു മണിക്കൂര്‍ വരെ യുട്യൂബ് ഉപയോഗിക്കാനും സാധിക്കും. 7.95 എംഎം കനവും 175 ഗ്രാം ഭാരവും മാത്രമാണ് ഇതിനുള്ളത്. ടിവി ഷോകള്‍ ആസ്വദിക്കാന്‍ സഹായിക്കും വിധത്തിലുള്ള 6.4 ഇഞ്ച് സ്ക്രീനാണ് മറ്റൊരു സവിശേഷത.