
സ്മാർട്ഫോൺ ബ്രാൻഡായ ഒപ്പോയുടെ ഫിറ്റ്നെസ് ബാൻഡാണ് ‘ബാൻഡ് സ്റ്റൈൽ’.ഹൃദയമിടിപ്പ് അളക്കാം, വിശകലനം ചെയ്യാം, രക്തത്തിലെ ഓക്സിജന്റെ അളവു സംബന്ധിച്ച എസ്പിഒ2 ലെവൽ അറിയാം, ഉറക്കം ആരോഗ്യകരമാണോ എന്നറിയാം, ശ്വാസോച്ഛ്വാസം നല്ല നിലയിലാണോ എന്നറിയാം, അനങ്ങാതെ എവിടെയെങ്കിലും ഇരിക്കുകയാണോ, ഇടയ്ക്കെങ്കിലും നടക്കുന്നുണ്ടോ എന്നറിയാം എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങളിലൊക്കെ ഒപ്പോ ബാൻഡിന്റെ ‘കണ്ണെത്തും’. 2999 രൂപയാണു ഇതിൻറെ വില (എംആർപി).

ഹേയ് ടാപ് എന്ന ആൻഡ്രോയ്ഡ് ആപ് വഴി ഫോണുമായി ബന്ധിപ്പിക്കാം. ഈ ആപ് വളരെ ലളിതമാണെന്നതും ക്ലീൻ ഇന്റർഫേസ് ആണെന്നതും എടുത്തുപറയണം. ബാൻഡ് അനലൈസ് ചെയ്യുന്ന വിവരങ്ങളൊക്കെ അനായാസം മനസ്സിലാകുന്ന വിധത്തിൽ ആപ്പിൽ ലഭിക്കും.12 വർക്ഔട്ട് മോഡുകളും ഈ സ്മാർട് ബാൻഡിലുണ്ട്. ഇതിൽ നടത്തം, ഓട്ടം, നീന്തൽ, യോഗ എന്നിവയൊക്കെ ഉൾപ്പെടും. 50 മീറ്റർ വരെ ആഴത്തിൽപോയാലും ജലത്തെ പ്രതിരോധിക്കാനാകുന്ന ബാൻഡ് നീന്തൽ സമയത്തും ഉപയോഗിക്കാം. പേരുപോലെ തന്ന സ്റ്റൈലിഷ് ആണ് ഒപ്പോ ബാൻഡ്സ്റ്റൈൽ. 10 ഗ്രാം ഭാരമേയുള്ളൂ. മികച്ച 1.1 ഇഞ്ച് അമൊലെഡ് ടച്സ്ക്രീൻ, തിരഞ്ഞെടുക്കാവുന്ന വാച്ച് ഫേസുകൾ, ഒരാഴ്ചയിലേറെ ചാർജ് നിലനിൽക്കുന്ന 100 എംഎഎച്ച് ബാറ്ററി, ഫോണിൽ മെസേജും മെയിലും കോളും വരുമ്പോൾ നോട്ടിഫിക്കേഷൻ എന്നിങ്ങനെയാണ് മികച്ച സാങ്കേതിക പ്രത്യേകതകൾ. മെറ്റൽ ബക്കിൾ ഉള്ളതും ഇല്ലാത്തതുമായ ഓരോ സിലിക്കൺ സ്ട്രാപ്പുകൾ ബാൻഡിനൊപ്പം ലഭിക്കും.