Tech
Trending

ഒപ്പോയുടെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ, ഒപ്പോ A53s വിപണിയിൽ

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ A53s 5ജിയാണ് പുതുതായി വില്പനക്കെത്തിച്ചിരിക്കുന്നത്. 14,990 രൂപ മുതലാണ് ഒപ്പോ A53s 5ജിയുടെ വില.6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപ എന്നിങ്ങനെയാണ് ഒപ്പോ A53s 5ജിയുടെ വില. മെയ് മാസം രണ്ടാം തിയതി മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് ഒപ്പോ A53s 5ജിയുടെ വില്പന ആരംഭിക്കുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒപ്പോ A53s 5ജി വാങ്ങുമ്പോൾ 1,250 രൂപയുടെ ഡിസ്‌കൗണ്ടും, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 5 ശതമാനം ഡിസ്‌കൗണ്ടും ക്രമീകരിച്ചിട്ടുണ്ട്.


ആൻഡ്രോയിഡ് 11 അടിസ്ഥാനമായ കളർ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഒപ്പോ A53s 5ജി പ്രവർത്തിക്കുന്നത്. 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.52 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഫോണിന്. മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസ്സർ, മാലി-ജി 577 എംസി 2 ജിപിയു എന്നിവയാണ് ഫോണിന്റെ ശക്തി. ട്രിപ്പിൾ റിയർ ക്യാമറയാണ് ഒപ്പോ A53s 5ജിയിൽ. എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിങ്ങനെയാണ് പിൻ കാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ കാമറ ഫോണിന്റെ മുൻവശത്തുണ്ട്.17.74 മണിക്കൂർ തുടർച്ചയായ വീഡിയോ പ്ലേബാക്ക് നൽകാനാകുമെന്ന് ഒപ്പോ അവകാശപ്പെടുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഒപ്പോ A53s 5ജിയ്ക്ക്.

Related Articles

Back to top button