Tech
Trending

ഒപ്പോ എ17 ഇന്ത്യയിലെത്തി

ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ഓപ്പോ എ17 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.പുതിയ ഒപ്പോ എ-സീരീസ് സ്മാർട് ഫോണിന് രണ്ട് കളർ വേരിയന്റുകളുണ്ട്. ഒപ്പോ എ17 ( Oppo A17) ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിലെ തുടക്ക വില 12,499 രൂപയാണ്. പുതിയ ഫോൺ നിലവിൽ ഒപ്പോ സ്റ്റോറിലും പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മിഡ്‌നൈറ്റ് ബ്ലാക്ക്, സൺലൈറ്റ് ഓറഞ്ച് നിറങ്ങളിൽ വരുന്നു. ഒപ്പോ എ17 കഴിഞ്ഞ മാസമാണ് മലേഷ്യയിൽ അവതരിപ്പിച്ചത്.ഒപ്പോ എ17 ൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1.1 ലാണ് പ്രവർത്തിക്കുന്നത്. 60Hz വരെ റിഫ്രഷ് റേറ്റും 89.8 ശതമാനം ബോഡി-ടു-സ്‌ക്രീൻ റേഷ്യോയുമുള്ള 6.56-ഇഞ്ച് എച്ച്ഡി+ (720×1,612 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി35 ആണ് പ്രോസസർ. ഫോണിൽ ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ റാം 8 ജിബി വരെ വർധിപ്പിക്കാം.ഒപ്പോ എ17ൽ 50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്‌സൽ ഡെപ്ത് സെൻസറും അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി f/2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും ഉണ്ട്.ഒപ്പോ എ17ൽ 5,000എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button