Big B
Trending

ഓൺലൈൻ ​ഗെയിമുകളിൽ നിന്നുള്ള സമ്മാനത്തുകയ്ക്ക് നികുതി അടയ്ക്കണം

ഓൺലൈൻ ഗെയിമുകളിലോ ടിവി ഗെയിം ഷോകളിലെ പങ്കെടുത്ത് വിജയിച്ച് നേടിയ സമ്മാനത്തുകയ്ക്ക് നികുതി ബാധകമാണ്. ഫസ്റ്റ് പേഴ്സൺ ഗെയിം, സ്ട്രാറ്റജി ഗെയിം, മൾട്ടിപ്ലെയർ റോൾ പ്ലേയിങ് ഗെയിം തുടങ്ങിയ ഓൺലൈൻ ഗെയിമുകളും ക്വിസ്, ഡാൻസ്, ഗെയിമുകൾ, ആലാപന മത്സരങ്ങൾ, ഫാന്റസി സ്പോർട്സ് തുടങ്ങിയ ടിവി ഷോ മത്സരങ്ങളിലും ഇതിൽ ഉൾപ്പെടും. ഓൺലൈൻ ഗെയിമുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 115 ബിബി പ്രകാരമാണ് നികുതി ചുമത്തുന്നത്.


ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ഇതിനെ “മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം” എന്നായാണ് തരംതിരിക്കുന്നത്. ലോട്ടറികൾ, ക്രോസ്വേഡ് പസിലുകൾ, റേസിങ്, കാർഡ് ഗെയിമുകൾ, വാതുവയ്പ്പ്, ചൂതാട്ടം എന്നിവയിൽ നിന്നുള്ള സമ്മാനത്തുക ഇതിൽ ഉൾപ്പെടും. ആദായനികുതി നിയമത്തിലെ സെക്ഷൻ 194 ബി അനുസരിച്ച് ഗെയിമിൽനിന്നുള്ള 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകയ്ക്ക് 30 ശതമാനം വരെ ടിഡിഎസ് ചുമത്തും. സെസിനും സർചാർജിനും ശേഷം 31.2 ശതമാനമായിരിക്കും ടിഡിഎസ് നിരക്ക്. സമ്മാനം തുക നൽകുന്ന കോർപ്പറേഷന് അല്ലെങ്കിൽ ഓർഗനൈസേഷന് ഈ ടിഡിഎസ് കുറയ്ക്കും.ഗെയിം നടത്തുന്ന സ്ഥാപനങ്ങൾ ഗെയിം കളിക്കുന്നവരുടെ പാൻ കാർഡും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സൂക്ഷിക്കണം. കൂടാതെ ഗെയിം കളിക്കുന്നയാളുടെ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ വരുമാനവും വെളിപ്പെടുത്തേണ്ടതുണ്ട്.പാൻ കാർഡ് സമർപ്പിച്ച ഗെയിമ‍ർക്ക് ടിഡിഎസ് സർട്ടിഫിക്കറ്റ് ലഭിക്കും.

Related Articles

Back to top button