Tech
Trending

55 ഇഞ്ച് 4കെ യുഎച്ച്ഡി വൺപ്ലസ് സ്മാർട് ടിവി അവതരിപ്പിച്ചു

വൺപ്ലസ് വൈ1എസ് പ്രോ സീരീസിന് കീഴിൽ ഇന്ത്യയിൽ പുതിയ സ്മാർട് ടിവി അവതരിപ്പിച്ചു.വൺപ്ലസ് ടിവി 55 വൈ1എസ് പ്രോ (OnePlus TV 55 Y1S Pro) എന്നാണ് പുതിയ സ്മാർട് ടിവിയുടെ പേര്. 4കെ പാനലും നിരവധി സ്‌മാർട് ഫീച്ചറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.പുതിയ വൺപ്ലസ് സ്മാർട് ടിവി ആൻഡ്രോയിഡ് ടിവി 10.0 ലാണ് പ്രവർത്തിക്കുന്നത്.വൺപ്ലസ് ടിവി 55 വൈ1എസ് പ്രോ 10 ബിറ്റ് കളർ ഡെപ്‌ത്തുള്ള 55 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് വരുന്നത്. ഇതിന് 4കെ യുഎച്ച്ഡി പാനലുള്ളതിനാൽ മികവാർന്ന ദൃശ്യമികവ് ലഭിക്കുന്നു. സ്‌മാർട് ടിവിയിൽ ഗാമാ എൻജിനും സജ്ജീകരിച്ചിട്ടുണ്ട്.എച്ച്ഡിആർ10+, എച്ച്ഡിആർ10, എച്ച്എഫ്എൽ ഫോർമാറ്റ് കോംപാറ്റിബിലിറ്റി ഫീച്ചറുകളും ഡിസ്പ്ലേയിലുണ്ട്.പുതിയ വൺപ്ലസ് ടിവിയെ വൺപ്ലസ് ബഡ്‌സുമായി ബന്ധിപ്പിക്കാൻ കഴിയും. ഉപയോക്താക്കൾ അവരുടെ ചെവിയിൽ നിന്ന് ബഡ്‌സ് എടുക്കുമ്പോൾ തന്നെ ടിവിയിലെ കണ്ടെന്റ് സ്വയമേവ താൽക്കാലികമായി നിർത്താനും കഴിയും. വൺപ്ലസ് വാച്ച് ടിവിയുമായി ബന്ധിപ്പിക്കാനും കഴിയും. വൺപ്ലസ് കണക്ട് സോഫ്‌റ്റ്‌വെയർ (2.0) ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട് ഫോൺ ടിവിയ്‌ക്കുള്ള റിമോട്ടാക്കി മാറ്റാനാകും.വൺപ്ല്സ ടിവികളിൽ 24W വരെ ഔട്ട്പുട്ടുള്ള ഫുൾ റേഞ്ച് സ്പീക്കറുകൾ ഉൾപ്പെടുന്നു. ഇതിന് ബെസൽ-ലെസ് ഡിസൈൻ ഉണ്ട്.ഇന്ത്യയിൽ 39,999 രൂപയ്ക്കാണ് വൺപ്ലസ് ടിവി 55 വൈ1എസ് പ്രോ അവതരിപ്പിച്ചത്. വൺപ്ലസ് ഡോട്ട് ഇൻ, ആമസോൺ ഡോട്ട് ഇൻ, ഫ്ലിപ്കാർട്ട് എന്നിവയിലും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും. ഡിസംബർ 13 മുതൽ ഉച്ചയ്ക്ക് 12ന് വിൽപനയ്‌ക്കെത്തും.

Related Articles

Back to top button