Big B
Trending

ഉള്ളി വീണ്ടും കരയിപ്പിക്കുന്നു

ഉള്ളിയുടെ മൊത്തവില കിലോയ്ക്ക് 125 രൂപയായി ഉയർന്നു. വെറും രണ്ടാഴ്ചക്കിടെയാണ് ഈ വർധനയുണ്ടായത്. ഏതാനും ദിവസങ്ങൾ കൂടി വില ഉയർന്നു തന്നെ തുടരാനാണ് സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ വിളയിറക്കുന്ന സമയത്ത് കനത്ത മഴ മൂലം കൃഷിയിറക്കുന്നത് വൈകിയിരുന്നു. ഇതനുസരിച്ച് വിളവെടുപ്പും വൈകിയതാണ് ഈ വിലവർധനയ്ക്ക് കാരണം.


ഇപ്പോൾ മൈസൂരിൽ നിന്നാണ് കേരളത്തിലേക്കുള്ള ഉള്ളി എത്തുന്നത്. ഗ്രേഡ് അനുസരിച്ച് 102 മുതൽ 125 രൂപ വരെയാണ് മൈസൂരിലെ മൊത്തവില. ചില്ലറ വിലയാകട്ടെ നല്ല ഇനത്തിന് 125-150 എന്ന നിലവാരത്തിലാണ്. എന്നാൽ തമിഴ്നാട്ടിലെ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് പൊതുവായ വിലയിരുത്തൽ. ഈ വില വർധനവിനെ തുടർന്ന് ഉള്ളിയുടെ വിൽപ്പനയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സവാള വിലയും വർദ്ധിച്ചിട്ടുണ്ട്. കേരളത്തിൽ 40 ൽ നിന്ന് 60 രൂപയായി വില ഉയർന്നു. മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേക്കുള്ള സവാള എത്തുന്നത്. പ്രതികൂല കാലാവസ്ഥ മൂലം കൃഷിയിറക്കാൻ വൈകിയതിനാൽ സവാളയുടെ വരവ് കുറഞ്ഞതാണ് വില വർധനവിന് കാരണം. മുൻപ് വിലകൂടിയപ്പോൾ ഉള്ളിക്ക് ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണം കർഷകരുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞിരുന്നു. ഇതും വിലവർധനവിനിടയാക്കി.

Related Articles

Back to top button