Tech
Trending

വണ്‍ പ്ലസ് നോര്‍ഡ് 2ടി 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ നോര്‍ഡ് 2 5ജിയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. 28,999 രൂപയിലാണ് വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജിയുടെ വില ആരംഭിക്കുന്നത്. 8ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. 12 ജിബി റാം + 256 ജിബി പതിപ്പിന് 33,999 രൂപയാണ് വില.ജൂലായ് അഞ്ച് മുതല്‍ ഗ്രേ ഷാഡോ, ജേഡ് ഫോഗ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വിപണിയിലെത്തും. ആമസോണിലൂടെയാണ് വില്‍പന.ഒക്ടാകോര്‍ മീഡിയാ ടെക് ഡൈമെന്‍സിറ്റി 1300 ചിപ്പ്‌സെറ്റിന്റെ പിന്‍ബലത്തില്‍ 12 ജിബി വരെ LPDDR4X റാം ഉണ്ട്. 256 ജിബി വരെ സ്റ്റോറേജ് കിട്ടും.വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി ഫോണില്‍ ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ 12.1 ഓഎസ് ആണുള്ളത്. ഡ്യുവൽ നാനോ സിം ഉപയോഗിക്കുന്ന ഫോണിൽ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080x 2400) അമോലെഡ് ഡിസ്‌പ്ലേ ആണുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. പഞ്ച് ഹോള്‍ ഡിസ്‌പ്ലേയ്ക്ക് എച്ച്ഡിആര്‍10 പ്ലസ് അംഗീകാരമുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുള്ള സ്‌ക്രീനാണിത്.ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ് 766 പ്രൈമറി സെന്‍സറും ( എഫ് 1.8 അപ്പേര്‍ച്ചര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍) എട്ട് എംപി അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 എംപി മോണോക്രോം സെന്‍സറും ഉള്‍ക്കൊള്ളുന്നു.30 എഫ്പിഎസില്‍ 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനാവും. 960 എഎഫ്പിഎസില്‍ സൂപ്പര്‍ സ്ലോമോഷന്‍ സൗകര്യവുമുണ്ട്. ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ് സംവിധാനമാണിതില്‍.സെല്‍ഫി ക്യാമറയ്ക്കായി എഫ് 2.4 അപ്പേര്‍ച്ചറുള്ള 32 എംപി സോണി ഐഎംഎക്‌സ് 615 സെന്‍സര്‍ നല്‍കിയിരിക്കുന്നു.4500 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് സൂപ്പര്‍ വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.

Related Articles

Back to top button