Tech
Trending

വൺപ്ലസ് നോർഡ് എൻ10 5 ജി, നോർഡ് എൻ100 എന്നിവ വിപണിയിലെത്തി

വൺ പ്ലസിന്റെ നോർഡ് എൻ സീരീസിലെ ആദ്യ ഫോണുകളായ നോർഡ് എൻ10 5 ജി, നോർഡ് എൻ100 എന്നിവ വിപണിയിൽ അവതരിപ്പിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് വിപണിയിൽ അവതരിപ്പിച്ച വൺപ്ലസ് 8 ടിയ്ക്ക് സമാനമായി ഹോൾ – പഞ്ച് ഡിസ്പ്ലേയാണ് ഇരു ഫോണുകളിലും നൽകിയിരിക്കുന്നത്.നോർഡ് എൻ10ന്റെ 6ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 329 ജിബിപി(ഏകദേശം 32,000 രൂപ) യും നോർഡ് എൻ100 ന്റെ 4ജിബി റാം+ 64 ജി ബി സ്റ്റോറേജ് വേരിയന്റിന് 179 ജിബിപി( ഏകദേശം 17,300 രൂപ)യുമാണ് വില. ഇരു ഫോണുകളും ഇന്ത്യൻ വിപണിയിൽ എന്നവതരിപ്പിക്കുമെന്നത് വ്യക്തമല്ല.

നോർഡ് എൻ10 5 ജി

ആൻഡ്രോയ്ഡ് അധിഷ്ഠിത ഓക്സിജൻ ഒഎസ് 10.5 ലാണ് ഈ ഫോൺ പ്രവർത്തിക്കുക. 6.49 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയ്ക്കൊപ്പം 90 Hz റിഫ്രഷ് റേറ്റും ഫോണിൽ നൽകിയിരിക്കുന്നു. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 690 5ജി Socയാണ് ഫോണിന് കരുത്തേകുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 119 ഡിഗ്രി അൾട്രാ വൈഡ് ലെൻസുള്ള സെക്കൻഡറി സെൻസർ, ഡെഡിക്കേറ്റഡ് മൈക്രോ, മോണോക്രോം ഷൂട്ടർ എന്നിവയടങ്ങുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകുന്നുണ്ട്. കമ്പനിയുടെ വാർപ്പ് ചാർജ് 30ടി ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന 4300 എംഎച്ച് ബാറ്ററിയാണ് ഇതിൽ ചേർത്തിരിക്കുന്നത്. കൂടാതെ ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിൽ നൽക്കുന്നു.

നർഡ് എൻ100

ഓക്സിജൻ ഒഎസ് 5ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 6.52 ഇഞ്ച് എച്ച്ഡി+ഡിസ്പ്ലേയും 60Hz റീഫ്രെഷ് റേറ്റുമാണ് നൽകിയിരിക്കുന്നത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 460Socയാണ് ഫോണിന് കരുത്തേകുന്നത്. ഫോണിൽ നൽകിയിരിക്കുന്ന ട്രിപ്പിൾ റിയൽ ക്യാമറ സ്വീകരണത്തിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, ബൊക്കെ ലെൻസ്, മൈക്രോ ഷൂട്ടർ എന്നിവയുൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറ സെൻസറാണ് നൽകിയിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎച്ച് ബാറ്ററി പാക്കാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button