
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ഇന്ത്യയിലെ റീട്ടെയിൽ ശൃംഖല വിപുലീകരിക്കുന്നതിനായി 100 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. 42,999 രൂപ വിലയുള്ള ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 8ടി ബുധനാഴ്ച പുറത്തിറക്കിയ കമ്പനി ഇന്ത്യയിൽ ഉത്പാദനം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പറഞ്ഞു. കൂടാതെ 2021 ഓടെ പ്രാദേശികമായി സ്മാർട്ട് ടിവികൾ ലഭ്യമാക്കി തുടങ്ങും.

തങ്ങൾ ആക്രമണാത്മകമായി റീട്ടെയിൽ വ്യാപാരത്തിലേക്ക് കടക്കുമെന്നും പ്രീമിയം ഓഫ് ലൈൻ അനുഭവം സ്വീകരിച്ചുകൊണ്ട് 100 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തുമെന്നും തുടക്കത്തിൽ അത് മെട്രോ നഗരങ്ങളിലായിരിക്കുമെന്നും പിന്നീട് മെട്രോയ്ക്ക് പുറത്തുള്ള പുതിയ ഓൺലൈൻ, ഓഫ്ലൈൻ റീട്ടെയിൽ പങ്കാളിത്തത്തിലേക്ക് വ്യാപിപ്പിക്കുമെന്നും വൺപ്ലസ് ഇന്ത്യ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ നവ്നീത് നക്ര പറഞ്ഞു. അടുത്ത ആറു മാസത്തിനുള്ളിൽ 14 പുതിയ സ്റ്റോറുകൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അടുത്ത ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ സേവനകേന്ദ്ര ശൃംഖല 65 നഗരങ്ങളിൽ നിന്ന് 100 നഗരങ്ങളിലേക്ക് വികസിപ്പിക്കാൻ സഹായിക്കും.
ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും പുതിയ ഉപഭോക്താക്കളെ നേടുന്നതിനുമായി കമ്പനി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് നക്ര പറഞ്ഞു. ഇതിനായി, ശക്തമായ ബ്രാൻഡുകൾ തേടുന്നു ഉപഭോക്താക്കളിലേക്ക് ടാപ്പ് ചെയ്യുന്നതിനാണ് ശ്രദ്ധ നൽകുന്നത്.