
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം വണ്‍പ്ലസ് 9, 9 പ്രോ മോഡലുകള്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ഇന്ത്യയ്ക്കു മാത്രമായി വണ്‍പ്ലസ് 9 ആറും (9R) അവതരിപ്പിച്ചു. വണ്‍പ്ലസ് 9, 9 പ്രോ മോഡലുകള്‍ പ്രവര്‍ത്തിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ ഉപയോഗിച്ചാണെങ്കില്‍, 9ആര്‍ മോഡലിന് അല്‍പം താഴെയുള്ള സ്‌നാപ്ഡ്രാഗണ്‍ 879 ചിപ്പാണ് നല്‍കിയിരിക്കുന്നത്. ക്യാമറാ നിര്‍മാണത്തിലെ അതികായകരായ ഹാസല്‍ബ്ലാഡുമായി ചേര്‍ന്നു നിര്‍മിച്ച ക്യാമറകളാണ് ഫോണില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ വച്ച് ഫോട്ടോകള്‍ക്ക് ഏറ്റവും സ്വാഭാവിക നിറം നല്‍കുന്ന മോഡലുകളിലൊന്ന് വണ്‍പ്ലസിന്റേതായിരിക്കും എന്നതാണ് വണ്‍പ്ലസ്-ഹാസല്‍ബ്ലാഡ് സഖ്യത്തിന്റെ നേട്ടങ്ങളിലൊന്ന്.ലോകത്ത് ഇന്നു ലഭ്യമായ സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ വച്ച് ഏറ്റവും സ്വാഭാവിക കളര്‍ നല്‍കുന്ന ഫോണുകളിലൊന്ന് തങ്ങളുടേതായിരിക്കുമെന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്.
വൺപ്ലസ് 9 പ്രോ

ഈ മോഡലിന് 6.7-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. പാനല്‍ എല്‍ടിപിഒ 120ഹെട്‌സ് വിഭാഗത്തില്‍ പെടുന്നു. റെസലൂഷന്‍ 1440 x 3216 അഥവ 525 ആണ്. 3ഡി കോണിങ് ഗൊറിലാ ഗ്ലാസ് സംരക്ഷണവുമുണ്ട്. പ്രോ മോഡലിന് ക്വാഡ് ക്യാമറാ സെറ്റ്-അപ്പാണ്- എഫ്/1.8, 48 എംപി പ്രധാന ക്യമറ + 50 എംപി അള്‍ട്രാവൈഡ് + 8എംപി ടെലി + 2 എംപി മോണോക്രോം എന്നിവയാണ് സെന്‍സറുകള്‍. പ്രധാന ക്യാമറ സോണി നിര്‍മിച്ചതാണ്.ഇതിന് ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനുമുണ്ട്. 8കെ വിഡിയോ, 4കെ വിഡിയോ 120പി വരെ, 1080 വിഡിയോ 240പി വരെ ടൈംലാപ്‌സ് തുടങ്ങിയവയും ഉണ്ട്. സെല്‍ഫിക്കായി നല്‍കിയിരിക്കുന്നത് സോണിയുടെ തന്നെ സെന്‍സറാണ്- 16എംപി റെസലൂഷന്‍. എല്‍പിഡിഡിആര്‍5 റാം, 4500 എംഎഎച് ബാറ്ററി, 65w ഫാസ്റ്റ് ചാര്‍ജിങ്, 50w വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയാണ് മറ്റു ചില ഫീച്ചറുകള്‍.
വൺപ്ലസ് 9

വണ്‍പ്ലസ് 9 മോഡലിനു പ്രോസസര്‍ അടക്കം പല ഫീച്ചറുകളും വണ്‍പ്ലസ് 9 പ്രോയോട് സമാനമാണ്. വയര്‍ലെസ് ചാര്‍ജിങ് ഇല്ലെന്നാണ് പറയുന്നത്. സ്‌ക്രീന്‍ വലുപ്പം 6.55-ഇഞ്ചാണ്. റെസലൂഷന്‍ ഫുള്‍ എച്ഡി പ്ലസ് ആണ് (1080X2400). പിന്നിലുള്ളത് മൂന്നു ക്യാമറാ സിസ്റ്റമാണ്- 48എംപി+50എംപി+2എംപി. മുന്നില്‍ പ്രോ മോഡലിനോടു സമാനമായ സെല്‍ഫി ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വൺപ്ലസ് 9 ആർ

വണ്‍പ്ലസ് 9ആറിന്റെ കാര്യത്തിലും പല ഫീച്ചറുകളും സമാനമാണ്. എന്നാല്‍ സ്‌ക്രീന്‍ സൈസ് 6.55-ഇഞ്ചാണ്. റെസലൂഷന്‍ ഫുള്‍ എച്ഡി പ്ലസ് ആണ് (1080 x 2400). പിന്നിലുള്ളത് മൂന്നു ക്യാമറാ സിസ്റ്റമാണ്- 48എംപി+50എംപി+2എംപി. മുന്നില്‍ 16എംപി സെല്‍ഫി ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എല്ലാ ഫോണുകളും ആന്‍ഡ്രോയിഡ് 11-കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.