Tech

വൺപ്ലസ് 8 ടി ഒക്ടോബർ 14ന് വിപണിയിലെത്തും

വൺപ്ലസ് 8 ടി ഒക്ടോബർ 14ന് വിപണിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരിക്കുകയാണിപ്പോൾ. മുൻപ് ഈ മാസം അവസാനമോ ഒക്ടോബർ ആദ്യവാരമോ ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വൺപ്ലസ് 8 റേഞ്ചിൽ നിന്ന് വ്യത്യസ്തമായ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 8 ടിലുള്ളത്. സ്നാപ്ഡ്രാഗൺ 865 socയിൽ വരുന്ന ഫോണിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് പായ്ക്കാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.


വൺപ്ലസ് 7 ടിയുമായി താരതമ്യം ചെയ്യുമ്പോൾ വൈകിയാണ് വൺപ്ലസ് 8 ടി എത്തുന്നത്.വൺപ്ലസ് 7 ടി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയിരുന്നു. ഇത് ഓക്സിജൻ ഒഎസ് 11 അധിഷ്ഠിത ആൻഡ്രോയ്ഡ് 11 സോഫ്റ്റ്‌വെയറിലാവും പ്രവർത്തിക്കുകയെന്നും 120Hz റീഫ്രഷ് റെയ്റ്റിനൊപ്പം 6.55 ഇഞ്ച് ഫുൾ എച്ച് ഡി+ ഡിസ്പ്ലേയോട് കൂടിയാവും അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.സ്നാപ്ഡ്രാഗൺ 865 socയിൽ പ്രവർത്തിക്കുന്ന ഈ ഫോൺ രണ്ട് കോൺഫിഗറേഷനുകളിലാണ് വിപണിയിലെത്തുക. 8ജിബി+128ജിബിയിലും 12 ജിബി+256 ജിബിയിലും.48 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 16 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാപിക്സൽ മൈക്രോ ഷൂട്ടർ, 2 മെഗാപിക്സൽ പോർട്രേറ്റ് സെൻസർ എന്നിവയുൾപ്പെടുന്ന വൺപ്ലസ് 8 ടിയിൽ ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്.32 മെഗാപിക്സൽ ക്യാമറയാവും സെൽഫികൾക്കും വീഡിയോകളുകൾക്കുമായി അവതരിപ്പിക്കുക. ഇതിൻറെ റീഡിസൈഡ് ക്യാമറ മൊഡ്യൂൾ മുകളിൽ ഇടതു കോർണറിലായിരിക്കും സ്ഥാപിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button