Auto
Trending

ഉത്സവ സീസണ്‍ കളറാക്കാനൊരുങ്ങി ഹീറോ പ്ലഷര്‍ പ്ലസ് XTec

ഇന്ത്യയിലെ സ്കൂട്ടർ വിപണിയിൽ ഹീറോയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിയ മോഡലാണ് പ്ലെഷർ പ്ലസ്. എന്നാൽ, വരാനിരിക്കുന്ന ഉത്സവ സീസൺ കൂടുതൽ നിറംപിടിപ്പിത്തുന്നതിനായി ഈ സ്കൂട്ടറിന്റെ പുത്തൻ പതിപ്പ് അവതരിപ്പിക്കുകയാണ് ഹീറോ. പുത്തൻ നിറത്തിനൊപ്പം കണക്ടഡ് ഫീച്ചറുകളുമായി ഹീറോ പ്ലെഷർ പ്ലസ് എക്സ്ടെക് എന്ന പേരിലാണ് ഹീറോയുടെ പുതിയ മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്.നിലവിൽ പ്ലെഷർ സ്കൂട്ടർ നിരയിലെ വേരിയന്റുകളായ എൽ.എക്സ്, വി.എക്സ്, ഇസഡ്.എക്സ് എന്നീ വേരിയന്റുകൾക്ക് മുകളിലാണ് പുതിയ മോഡലിന്റെ സ്ഥാനമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്. ഹീറോ മോട്ടോകോർപ് പുതുതായി വിപണിയിൽ എത്തിച്ചിട്ടുള്ള പ്ലെഷർ പ്ലസ് എക്സ്ടെക് മോഡലിന് 69,500 രൂപയാണ് എക്സ്ഷോറും വില. ജൂബിലന്റ് യെല്ലോ എന്ന പുത്തൻ നിറത്തിലാണ് പ്ലെഷർ പ്ലസ് എക്സ്ടെക് ഒരുങ്ങിയിരിക്കുന്നത്. എൽ.ഇ.ഡി. പ്രൊജക്ടർ ഹെഡ്ലാമ്പ്, ഹീറോയുടെ സാങ്കേതികവിദ്യയായ i3S(ഐഡിൽ-സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം) ഡിജിറ്റൽ അനലോഗ് സ്പീഡോ മീറ്റർ, ബ്ലുടൂത്ത് കണക്ടവിറ്റി വിത്ത് കോൾ ആൻഡ് മെസേജ്, സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട് ഓഫ്, മെറ്റൽ ഫ്രെണ്ട് ഫെൻഡർ തുടങ്ങിയവ ഈ മോഡലിന് പുതുമയേകുന്നുണ്ട്.റെഗുലർ മോഡലിലെ ലൈറ്റിനെക്കാൾ 25 ശതമാനം അധികം ദൂരത്തേക്ക് പ്രകാശം ഒരുക്കുന്നതാണ് പുതിയ മോഡലിന്റെ സവിശേഷതകളിൽ ഒന്ന്. ഫോഗ് ലാമ്പ് പോലെയും ഈ ലൈറ്റ് പ്രവർത്തിക്കും. റെട്രോ ഡിസൈനിലാണ് സ്കൂട്ടർ ഒരുങ്ങിയിട്ടുള്ളത്. പ്രീമിയം ക്രോം ആവരണം നൽകിയിട്ടുള്ള മിറർ, മഫ്ളർ പ്രൊട്ടക്ട്, ഹാൻഡിൽ ബാർ, സീറ്റ് ബാക്ക് റെസ്റ്റ്, ഫെൻഡർ സ്ട്രിപ്പ്, ഡ്യുവൽ ടോൺ സീറ്റ്-ഇന്നർ പാനൽ തുടങ്ങിയവ ഡിസൈനിലെ പുതുമയാണ്.110 സി.സി. എൻജിനാണ് പ്ലെഷർ പ്ലസ് എക്സ്ടെക്കിന് കരുത്തേകുന്നത്. ഇത് എട്ട് ബി.എച്ച്.പി. പവറും 8.7 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ നൽകിയിട്ടുള്ള ഐ3എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

Related Articles

Back to top button