Tech
Trending

വൺപ്ലസ് 11 5ജിയുടെ പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചു

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോണുകളിലൊന്നായ വൺപ്ലസ് 11 5ജി (OnePlus 11 5G) ഇനി മുതൽ പുതിയ കളർ ഓപ്ഷനിലും ലഭ്യമാകും. പ്രത്യേക ലിമിറ്റഡ് എഡിഷനിലാണ് മാർബിൾ ഒഡീസി കളർ നൽകിയിരിക്കുന്നത്. ഈ വേരിയന്റ് വൈകാതെ തന്നെ വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു.നേരത്തെ രണ്ട് കളർ ഓപ്ഷനുകളിലാൺ അവതരിപ്പിച്ചിരുന്നത്. പുതിയ മാർബിൾ ഒഡീസി സ്പെഷ്യൽ എഡിഷൻ ചേരുന്നതോടെ കളർ ഓപ്ഷനുകൾ മൂന്നായി. വൺപ്ലസ് 11 5ജി ഇതുവരെ എറ്റേണൽ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമായിരുന്നത്.രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും വൺപ്ലസ് 11 5ജി ലഭ്യമാണ്. ഈ പുതിയ വേരിയന്റിന്റെ വിൽപ്പന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ കമ്പനി വെബ്സൈറ്റ് ലിസ്‌റ്റിങ് അനുസരിച്ച് 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള കോൺഫിഗറേഷന് 64,999 രൂപയാണ് വിലയുള്ളത്.6.7-ഇഞ്ച് ക്വാഡ് HD+ (1,440×3,216 പിക്സൽസ്) ഡിസ്പ്ലെയാണ് വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിലുള്ളത്. ഇതൊരു 10 ബിറ്റ് LTPO 3.0 AMOLED ഡിസ്പ്ലെയാണ്. 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുണ്ട്.ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 16 ജിബി വരെ LPDDR5X റാമും ഡിവൈസിലുണ്ട്. 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡ്യുവൽ സെൽ 5,000mAh ബാറ്ററിയാണ് വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിലുള്ളത്.50 മെഗാപിക്‌സൽ 1/1.56-ഇഞ്ച് സോണി IMX890 സെൻസർ, 48 മെഗാപിക്‌സൽ 0.5 ഇഞ്ച് സോണി IMX581 അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 1/2.74 ഇഞ്ച് സോണി IMX709 സെൻസറുള്ള ടെലിഫോട്ടോ ക്യാമറ എന്നിവയാണ് വൺപ്ലസ് 11 5ജിയിലെ പിൻ ക്യാമറകൾ.സോണി IMX471 സെൻസറുള്ള 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

Related Articles

Back to top button