Tech
Trending

OnePlus 10T 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു

OnePlus 10T 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന ആദ്യത്തെ ‘ടി’ സീരീസാണ് 10T 5 ജി സ്മാർട്ട്‌ഫോൺ. OnePlus 8T 2020-ൽ പുറത്തിറക്കിയ അവസാനത്തെ ‘T’ സീരീസ് ഫോണായിരുന്നു.

ഫോൺ പുതിയ ഹാൻഡ്‌സെറ്റ് Qualcomm Snapdragon 8+ Gen 1 പ്രോസസറിൽ വരുന്നു, കൂടാതെ 150 വാട്ട് ചാർജിംഗ് പിന്തുണ ഉറപ്പ് നൽകുന്നു. ഉപകരണത്തിൽ നിന്ന് കമ്പനി അലേർട്ട് സ്ലൈഡർ നീക്കം ചെയ്‌തു എന്നതാണ് OnePlus 10T-യ്‌ക്കൊപ്പം വരുന്ന പ്രധാന അപ്‌ഡേറ്റ്. OnePlus 10T മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്. 49,999 രൂപയാണ് ഇതിന്റെ വില. 12 ജിബി റാം + 256 ജിബി റോം, 16 ജിബി റാം + 256 ജിബി റോം എന്നിവയാണ്, ഇവയുടെ വില, ₹54,999, ₹55,999 എന്നിങ്ങനെയാണ്. ജേഡ് ഗ്രീൻ, മൂൺസ്റ്റോൺ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണ് ലഭ്യമാവുക. കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രീ-ഓർഡറുകൾ തുടങ്ങി, അതേസമയം ഔദ്യോഗിക വിൽപ്പന ഓഗസ്റ്റ് 6 ന് ആരംഭിക്കും. OnePlus 10T-യിൽ 1,080×2,412 പിക്സൽ റെസല്യൂഷനോട് കൂടിയ 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നു. ഫോണിന്റെ സ്‌ക്രീനിൽ ലോ-ടെമ്പറേച്ചർ പോളിക്രിസ്റ്റലിൻ ഓക്‌സൈഡ് (LTPO) സാങ്കേതികവിദ്യയുണ്ട്, പ്രൊട്ടക്ഷനായി മുകളിൽ Corning Gorilla Glass 5 ഘടിപ്പിച്ചിരിക്കുന്നു. OnePlus 10T 120Hz വരെ റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു, 10-ബിറ്റ് കളർ ഡെപ്‌ത് ഉണ്ട്, കൂടാതെ HDR10+ സർട്ടിഫൈഡാണ് പുതിയ OnePlus. 16GB വരെ LPDDR5 റാമുമായി ജോടിയാക്കിയ ക്വാൽകോമിന്റെ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. OnePlus 10T യിൽ പിന്നിൽ ട്രിപ്പിൾ ക്യാമറ സെൻസറുകലാണുള്ളത്. ക്യാമറ സിസ്റ്റത്തിൽ 50MP സോണി IMX769 മെയിൻ സെൻസർ (f/1.8 അപ്പേർച്ചർ), 119.9 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8MP അൾട്രാ വൈഡ് സെൻസർ (f/2.2 അപ്പേർച്ചർ), 2MP മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, f/2.4 അപ്പർച്ചർ ഉള്ള 16MP സെൽഫി ക്യാമറയാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത. OnePlus 10T യിൽ 4,800mAh ബാറ്ററി സപ്പോർട്ടുണ്ട്. ഇത് 150 വാട്ട് ഫാസ്റ്റ് ചാർജിംങ്ങിനു സഹായിക്കുന്നു, ഇത് വെറും 19 മിനിറ്റിനുള്ളിൽ ഫോൺ 0 മുതൽ 100% വരെ വർദ്ധിപ്പിക്കുമെന്ന് OnePlus അവകാശപ്പെടുന്നു.

8 ഡിസ്‌സിപ്പേഷൻ ചാനലുകളുള്ള ക്രയോവെലോസിറ്റി വേപ്പർ ചേമ്പറുള്ള അടുത്ത തലമുറ 3D കൂളിംഗ് സിസ്റ്റമാണ് സ്മാർട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷത. ഫോണിലെ ഗെയിമിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിന്, OnePlus ഹൈപ്പർബൂസ്റ്റ് ഗെയിമിംഗ് എഞ്ചിനും ഫോണിന്റെ പ്രത്യേകതയാണ് . 203 ഗ്രാം ഭാരവും 163×75.37×8.75mm അളവും ഉള്ളതാണ് OnePlus 10T 5 ജി.

Related Articles

Back to top button