Big B
Trending

ഇത്തവണയും ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല

പുത്തൻ സാമ്പത്തികവർഷത്തിലെ ആദ്യ പണവായ്പ നയത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. 2021 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.അതേസമയം, ചരക്കുകളുടെ വിലവർധനമൂലം പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് മോണിറ്ററി പോളിസി കമ്മറ്റിക്കുമുന്നിൽ വെല്ലുവിളിയുയർത്തുന്നുണ്ട്.


കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് നിരക്കുകളിൽ മാറ്റം വരുത്തത്.ബുധനാഴ്ചയാണ് ആർബിഐ വായ്പനയം പ്രഖ്യാപിക്കുക.മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കോവിഡ് വ്യാപനത്തെതുടർന്ന് ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയത് സമ്പത്ത്ഘടനയ്ക്ക് തിരിച്ചടിയാണ്.2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത്.

Related Articles

Back to top button