Big B
Trending

ലിപ്മാന്‍ പുരസ്‌കാരം നേടി ‘മെയ്ക്ക് എ ഡിഫറന്‍സ്’

ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ബാരി ആന്റ് മാരി ലിപ്മാന്‍ ഫാമിലി പ്രൈസിന് മലയാളി അമരക്കാരനായ സന്നദ്ധ സംഘടനയായ’മെയ്ക്ക് എ ഡിഫറന്‍സ് ‘ തെരഞ്ഞെടുക്കപ്പെട്ടു.സമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാന്‍ പ്രാപ്തരായ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുനടത്തിയാണ് യൂനിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ ബാരി ആന്റ് മാരി ലിപ്മാന്‍ സമ്മാനം നല്‍കുന്നത്. അവാര്‍ഡ് പ്രഖ്യാപനം യുഎസിലെ ഫിലാ ഡെല്‍ഫിയയിലായിരുന്നു.ആഗോളതലത്തില്‍ 100 എന്‍ട്രികളില്‍നിന്ന് പുരസ്‌കാരത്തിന് അര്‍ഹത നേടിയ മൂന്നു സംഘടനകളിലൊന്നാണ് മെയ്ക്ക് എ ഡിഫറന്‍സ് (മാഡ്). സമ്മാനത്തുകയ്ക്കു പുറമേ വാര്‍ടണ്‍ സ്‌കൂള്‍, യൂനിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനവും ലഭിക്കും.സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരായ കുട്ടികളുടെ ഉന്നമനത്തിനായി മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയ്ക്ക് എ ഡിഫറന്‍സിന്റെ സ്ഥാപകന്‍ മലയാളിയായ ജിതിന്‍ സി നെടുമലയാണ്. 2006ല്‍ 19-ാം വയസില്‍ കോളേജ് പഠന കാലത്താണ് അദ്ദേഹം സംഘടനയ്ക്ക് രൂപം നല്‍കുന്നത്.മാഡിനു പുറമേ അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട രണ്ടു സന്നദ്ധ സംഘടനകള്‍ ജല വിതരണ, ശുചീകരണ രംഗത്തു പ്രവര്‍ത്തിക്കുന്ന സിഡിഡി സൊസൈറ്റിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കായി രൂപീകരിക്കപ്പെട്ട യാംബ മലാവിയുമാണ്.

Related Articles

Back to top button