Auto
Trending

ഓല ഇലക്ട്രിക് പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ അസംബിൾ ചെയ്യാനൊരുങ്ങുന്നു

ക്യാബ് അഗ്രിഗേറ്റർ ഓലയുടെ ഇലക്ട്രിക് വാഹന വിഭാഗം വരാനിരിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ പ്രാദേശികമായി അസംബിൾ ചെയ്യാനൊരുങ്ങുന്നു. ഇതിൻറെ ഭാഗമായി സാംസങ്, ബോഷ് എന്നിവയുൾപ്പെടെയുള്ള ഇരുപതിലധികം ഇവി ഒറിജിനൽ ഉപകരണ നിർമാതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഓല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഓല ഇലക്ട്രിക് നിലവിലെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റുകളുടെ ഘടന അന്തിമമാക്കാനുള്ള ശ്രമത്തിലാണ്. ഇതിലൂടെ രാജ്യത്ത് സമ്പൂർണ്ണ തദ്ദേശീയ വിതരണശൃംഖല സ്ഥാപിച്ച് ആഗോള വിതരണശൃംഖല ആശ്രയിക്കുന്നത് കുറയ്ക്കാനാണ് അവർ ശ്രമിക്കുന്നത്. കമ്പനി നിലവിൽ ഇന്ത്യയിലെ പ്രമുഖ ഒഇഇമാരുമായും ഘടക നിർമാതാക്കളുമായും സംസാരിക്കുന്നുണ്ട്.


അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം ഇവികൾ, പ്രധാനമായും ഇരുചക്രവാഹനങ്ങൾ പ്രാദേശികമായ ഉത്പാദിപ്പിക്കുന്ന ഒരു ശൃംഖല സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2019 ജൂലൈയിൽ ഒരു ബില്യൻ ഡോളർ മൂല്യത്തിൽ സോഫ്റ്റ് ബാങ്കിൽനിന്ന് 250 മില്യൺ ഡോളർ സമാഹരിച്ച ഓല ഇലക്ട്രിക് സ്റ്റാർട്ടപ്പുകളുടെ ആകർഷകമായ യൂണികോൺ ക്ലബ്ബിൽ ചേരുന്ന രണ്ടാമത്തെ കമ്പനിയാണ്.

Related Articles

Back to top button