Auto
Trending

ഒല ഇ-കാറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് കമ്പനി

ഒല ഇനി ചുവടുവയ്ക്കുന്നത് ഇലക്ട്രിക് കാറുകളിലേക്കാണ്. ഈ വാഹനത്തിന്റെ ചുരുങ്ങിയ വിവരങ്ങളും മറ്റും ഒല ഇതിനോടകം പുറത്തുവിട്ടിരുന്നു.എന്നാല്‍, ഇപ്പോൾ ഇലക്ട്രിക് കാറിന്റെ ഇന്റീരിയറും കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന എക്‌സ്റ്റീരിയര്‍ ചിത്രങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കൾ. ഒല പുറത്തുവിട്ട ടീസറും ചിത്രങ്ങളും അനുസരിച്ച് ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഇലക്ട്രിക് കാര്‍ ഒരുങ്ങിയിരിക്കുന്നതെന്ന് വ്യക്തം.സൂപ്പര്‍ കാറുകള്‍ക്ക് സമാനമായാണ് മുഖഭാവം ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ്, യു ഷേപ്പിലുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ലൈറ്റില്‍ തെളിയുന്ന ഒല ബാഡ്ജിങ്ങ് എന്നിവയാണ് ടീസര്‍ വീഡിയോയിലെ കാറിന്റെ മുന്‍വശത്ത് നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്ത് പൂര്‍ണമായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ചുവപ്പ് നിറത്തില്‍ തെളിയുന്ന ഒല ബാഡ്ജിങ്ങ് എന്നിവ പിന്നിലുമുണ്ട്.

ടൂ സ്‌പോക്ക് നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. സാധാരണ കാറുകള്‍ നല്‍കിയിട്ടുള്ളത് പോലെ വൃത്താകൃതിയിലല്ല സ്റ്റിയറിങ്ങ് വീല്‍ ഒരുങ്ങിയിട്ടുള്ളതെന്നതാണ് ഫ്യൂച്ചറിസ്റ്റിക് ആണെന്നത് തെളിയിക്കുന്നത്. ചതുരാകൃതിയാണ് സ്റ്റിയറിങ്ങിന് നല്‍കിയിട്ടുള്ളത്. ഇതിനുപിന്നില്‍ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഫ്രീ സ്റ്റാന്റിങ്ങ് ആയിട്ടാണ് ഒരുങ്ങിയിട്ടുള്ളത്. അതും പൂര്‍ണമായും ഡിജിറ്റലിലാണ്.ഡാഷ്‌ബോര്‍ഡിലുടനീളമുള്ള ആംബിയന്റ് ലൈറ്റിങ്ങ് പുതുതലമുറ ഫീച്ചറുകളില്‍ ഒന്നാണ്. ഇത് ഒഴിവാക്കിയാല്‍ ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍ തീര്‍ത്തും ലളിതവുമാണ്.എ.സി. വെന്റുകള്‍ തീര്‍ത്തും നേര്‍ത്തതാണ്. സെന്റര്‍ കണ്‍സോളില്‍ തലയെടുപ്പോടെയാണ് ഇന്‍ഫോടെയ്ന്‍മെന്റ് നിലകൊള്ളുന്നത്. ഇത് പൂര്‍ണമായും ടച്ച് സ്‌ക്രീനാണ്.ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും ഈ ഇന്‍ഫോടെയ്ന്‍മെന്റിലായിരിക്കും സ്ഥാനം പിടിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിന് മുമ്പുതന്നെ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു.

Related Articles

Back to top button