
5ജി ഓഫ് ചെയ്താൽ ഫോണിൻറെ ബാറ്ററി ലൈഫ് ലാഭിക്കാമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ടെലികോം കമ്പനിയായ വെറൈസൺ.5ജി ഫോണുകളെ വൻതോതിൽ പ്രോത്സാഹിപ്പിക്കുകയും 4500 കോടിയോളം ഡോളർ 5ജിയ്ക്ക് വേണ്ടി ചെലവാക്കുകയും ചെയ്ത ടെലികോം കമ്പനിയാണ് വെറൈസൺ.

ഉപഭോക്താക്കളുടെ ഫോണിലെ ചാർജ് സാധാരണ ൾയുള്ളതിനേക്കാൾ വേഗത്തിൽ തീരുന്നുണ്ടെങ്കിൽ ഫോണിലെ എൽടിഇ (LTE) ഓഫ് ചെയ്യുകയാണ് ഏകമാർഗമെന്നാണ് വെറൈസൺ പറയുന്നത്.4ജി ഫോണുകളിലും ബാറ്ററി ലാഭിക്കാൻ എൽടിഇ (LTE) കണക്ടിവിറ്റി ഓഫ് ചെയ്യാൻ നിർദേശിക്കാറുണ്ട്. അമേരിക്കയിലെ പ്രധാന ടെലികോം സേവനദാതാക്കളിലൊന്നാണ് വെറൈസൺ. കൂടുതൽ സ്ഥലങ്ങളിൽ 5ജി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.