
ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യൻ ഓൺലൈൻ കോസ്മെറ്റിക് വിപണി പിടിച്ചടക്കിയ ‘നൈക’ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഇൻവെസ്റ്റ്മെൻറ് ബാങ്കിംഗ് രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഫാൽഗുനി നയ്യാർ 2012 തുടക്കം കുറിച്ച ഓൺലൈൻ കോസ്മെറ്റിക് റീടെയ്ലറായ നൈകയാണ് ഇപ്പോൾ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ മൂലധന സമാഹരണത്തിന് പദ്ധതിയിടുന്നത്.

2020 ൽ കമ്പനിയുടെ മൂല്യം നൂറുകോടി ഡോളർ പിന്നിട്ടതോടെ യൂണികോൺ പദവിയിലെത്തിയിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് കീഴിലുള്ള ഇൻവെസ്റ്റ്മെൻറ് ബാങ്കിംഗ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി ജോലി രാജിവച്ചാണ് നൈക ആരംഭിക്കുന്നത്. ഇന്ന് ഓൺലൈൻ സ്റ്റോറിന് പുറമേ 76 ഓഫ്ലൈൻ സ്റ്റോറുകളും നൈകയ്ക്കുണ്ട്.